Advertisment

ഇ​രു​പ​ത്തി​നാ​ലാ​മ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് സ​മാ​പ​ന​മാ​യി: സു​വ​ര്‍​ണ​ച​കോ​ര പു​ര​സ്കാ​രം ജ​പ്പാ​ന്‍ ചി​ത്രം ദെ ​സെ ന​ത്തിം​ഗ് സ്റ്റ​യ്സ് ദ ​സെയി​മിന്: ഫി​പ്ര​സി പു​ര​സ്കാ​രം ഫ്ര​ഞ്ച് ചി​ത്ര​മാ​യ ക​മി​ലേയ്ക്ക്: ജോ​സ് പെ​ല്ലി​ശേ​രി​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​രം: കുമ്പ​ള​ങ്ങി നൈ​റ്റ്സി​ന് പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം : നെ​റ്റ് പാ​ക്ക് പു​ര​സ്കാ​രം ഡോ​ക്ട​ര്‍ ബി​ജു​വി​ന്‍റെ വെ​യി​ല്‍​മ​ര​ങ്ങ​ള്‍​ക്ക്

New Update

തിരുവനന്തപുരം: 24-ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് പ്രേക്ഷകപ്രീതി നേടിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

പാക്കരറ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അലന്‍ ഡെബേര്‍ട്ടിനാണ് മികച്ച സംവിധായകനുള്ള രജതചകോരം. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം സ്പാനിഷ് ചിത്രമായ അവര്‍ മദേഴ്‌സിന്റെ സംവിധായകനായ സീസര്‍ ഡയസ് നേടി. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ നേടി.

നെറ്റ്പാക് പ്രത്യേക ജൂറി പരാമര്‍ശത്തിന് മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്ബളങ്ങി നൈറ്റ്‌സ് അര്‍ഹമായി.മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ബോറിസ് ലോജ്‌കെയ്ന്‍ സംവിധാനം ചെയ്ത കാമിലും ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനിയും തെരഞ്ഞെടുക്കപ്പെട്ടു.

Advertisment