Advertisment

ഞാന്‍ കക്കൂസുകളുടെ കാവല്‍ക്കാരന്‍, അതില്‍ അഭിമാനിക്കുന്നു : ചൗക്കിദാര്‍ കാമ്പയിനിലൂന്നി പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗം

New Update

പൂനെ:  മഹാരാഷ്ട്രയിലെ വര്‍ധയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താന്‍ ടോയ്‌ലറ്റ് ചൗക്കിദാര്‍ ആണെന്ന പരാമര്‍ശവുമായി മോദി .

Advertisment

publive-image

” ഞാന്‍ ശൗചാലയങ്ങളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ടോയ്‌ലറ്റുകളുടെ കാവല്‍ക്കാരനാവുക വഴി കോടിക്കണക്കിന് ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് ഞാന്‍ സംരക്ഷിക്കുന്നത്”- മോദി പറഞ്ഞു.

കാവല്‍ക്കാരെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്. ശൗചാലയത്തിന്റെ കാവല്‍ക്കാരനായപ്പോള്‍ ഈ രാജ്യത്തെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൂടി കാവല്‍ക്കാരനായി താന്‍ മാറിയെന്നും മോദി പറഞ്ഞു.ഇന്ത്യയിലുള്ള ഹീറോകളെയാണോ പാക്കിസ്ഥാന്‍ ഹീറോകളേയാണോ ജനങ്ങള്‍ക്ക് ആവശ്യമെന്നും മോദി ചോദിച്ചു. നിങ്ങള്‍ക്ക് തെളിവുകളാണോ ആവശ്യം അതോ തെളിവുകളില്‍ അഭിമാനാണോ ആഗ്രഹം എന്നായിരുന്നു മോദിയുടെ ചോദ്യം.

മഹാരാഷ്ട്രയിലെ എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തേയും മോദി വിമര്‍ശിച്ചു. സീറ്റ് പങ്കുവയ്ക്കല്‍ വിഷയത്തില്‍ മഹാരാഷ്ട്രയിലെ എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തിനിടയില്‍ പ്രശ്‌നങ്ങളുണ്ട്. കാറ്റ് ഏതു വഴിക്കാണ് വീശുന്നതെന്ന് ശരദ് പവാറിന് അറിയാം. ആറുമാസമായി സംസ്ഥാനത്തെ എന്‍.സി.പി കോണ്‍ഗ്രസ് സഖ്യം കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നെന്നും മോദി കുറ്റപ്പെടുത്തി.

ഹിന്ദു ഭൂരിപക്ഷ മേഖലയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പേടിച്ചോടുകയാണെന്നായിരുന്നു രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ സൂചിപ്പിച്ചുകൊണ്ടുള്ള മോദിയുടെ പരാമര്‍ശം.

പരാജയഭീതി മൂലമാണ് നേതാക്കള്‍ ഒളിച്ചോടുന്നത്. സമാധാന പ്രേമികളായ ഹിന്ദുക്കളെ ഭീകരവാദികളായാണ് കോണ്‍ഗ്രസുകാര്‍ കാണുന്നതെന്നും മോദി പറഞ്ഞു.

Advertisment