Advertisment

ഭക്തര്‍ ഇപ്പോള്‍ കണ്‍ഫ്യൂഷനിലായിരിക്കുമല്ലോ ;ഇമ്രാന്‍ ഖാനെ പ്രശംസിക്കണോ വേണ്ടയോ എന്നാലോചിച്ച് മോദി ഭക്തര്‍ ഇപ്പോള്‍ അവരുടെ തല ചൊറിയുന്നുണ്ടാകും ; പരിഹാസവുമായി മെഹബൂബ മുഫ്തി

New Update

ഡല്‍ഹി : 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജയിക്കുകയാണെങ്കില്‍ സമാധാന ചര്‍ച്ചയ്ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബി.ജെ.പിയേയും മോദി ഭക്തരെയും പരിഹസിച്ച് ജമ്മുകാശ്മീരിലെ നേതാക്കളായ മെഹബൂബ മുഫ്തിയും ഉമര്‍ അബ്ദുള്ളയും.

Advertisment

publive-image

ഭക്തര്‍ ഇപ്പോള്‍ കണ്‍ഫ്യൂഷനിലായിരിക്കുമല്ലോ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മെഹബൂബ മുഫ്തി രംഗത്തെത്തിയത്. ” ഇമ്രാന്‍ ഖാന്റെ നടപടിയെ പ്രശംസിക്കണോ അതോ വേണ്ടയോ എന്നാലോചിച്ച് ഭക്തര്‍ ഇപ്പോള്‍ അവരുടെ തല ചൊറിയുന്നുണ്ടാകും.”- എന്നായിരുന്നു മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചത്.

രാഹുലിന് അനുകൂലമായിട്ടായിരുന്നു ഇമ്രാന്‍ ഖാന്‍ സംസാരിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസിനെതിരെ ഭക്തരുടെ ആക്രമണം ഇതിനകം ഉണ്ടാകുമായിരുന്നല്ലോ എന്നായിരുന്നു ഉമര്‍ അബ്ദുള്ള ചോദിച്ചത്.

”ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി രാഹുല്‍ വരുമായിരുന്നു എന്നാണ് പറഞ്ഞിരുന്നെങ്കില്‍ എല്ലാ ചൗക്കിദാറുകളും കൂടി ചേര്‍ന്ന് രാഹുലിനേയും കോണ്‍ഗ്രസിനേയും ഇപ്പോള്‍ എങ്ങനെയെല്ലാം ആക്രമിക്കുമായിരുന്നു? ആരാണ് ഇവിടെ ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്- എന്നായിരുന്നു ബി.ജെ.പിയെ പരിഹസിച്ചുകൊണ്ട് ഉമര്‍ അബ്ദുള്ള കുറിച്ചത്.

Advertisment