Advertisment

‘ഇന്ത്യയുമായുള്ള മികച്ച ബന്ധം പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു ; ഇന്ത്യ സന്ദര്‍ശിക്കുന്നത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

New Update

Advertisment

ഇന്ത്യ സന്ദര്‍ശിക്കുക 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ- പാക് ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി കാണിക്കാതിരുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമെന്ന ഭയത്തിലാണെന്നും പാക് ഭരണകൂടം വ്യക്തമാക്കുന്നു.

മറ്റേതുരാജ്യത്തേക്കാളും സമാധാനവും സുരക്ഷതത്വും വേണമെന്ന് പാക്കിസ്ഥാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമായും പ്രാദേശിക സമാധാനം തങ്ങള്‍ ആഗ്രഹിക്കുന്നു. – റിയാദില്‍ നടന്ന നിക്ഷേപക കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവേ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

‘ഇന്ത്യയുമായുള്ള മികച്ച ബന്ധം പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കും അത് ഗുണം ചെയ്യും. അത്തരമൊരു സമാധാന ചര്‍ച്ച മാനവിക വികസനത്തിലേക്ക് ഇരുരാജ്യങ്ങളേയും വഴിതിരിച്ചുവിടാന്‍ സഹായിക്കും. ഇന്ത്യയുമായി ഒരു സമാധാനചര്‍ച്ചയ്ക്ക് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇനിയെന്തായാലും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ അത്തരമൊരു നീക്കത്തെ കുറിച്ച് ആലോചിക്കുകയുള്ളൂ. – ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സെപ്റ്റംബര്‍ മാസത്തില്‍ കത്തയച്ചിരുന്നു.ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കത്തില്‍ ഇമ്രാന്‍ മോദിയെ അറിയിച്ചിരുന്നു.

‘പാകിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ അനിഷേധ്യമായ ഒരു സൗഹൃദം അത്യാവശ്യമാണ്. നമ്മുടെ ഭാവി തലമുറയ്ക്കും , ജനങ്ങള്‍ക്കും വേണ്ടി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതാണ്. ജമ്മു കാശ്മീര്‍ തര്‍ക്കം ഉള്‍പ്പടെയുള്ളവ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്’- എന്നായിരുന്നു ഇമ്രാന്‍ ഖാന്‍ കത്തില്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ പട്ടാളക്കാരനെ പാക് സൈന്യം കഴുത്തറുത്തുകൊന്ന നടപടിയില്‍ പ്രതിഷേധിച്ച് സമാധാന ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറിയിരുന്നു. ഇന്ത്യയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Advertisment