Advertisment

ഇടുക്കിയില്‍ ഇക്കുറി ഗ്രൂപ്പ് നോക്കി ഡിസിസി പ്രസിഡന്റ് വരില്ല ! ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് സിപി മാത്യൂവിന് പിന്തുണയേറുന്നു. സുധാകരന്റെ ശൈലിയുള്ള നേതാവ് അധ്യക്ഷനായി വരണമെന്ന ആഗ്രഹത്തില്‍ പ്രവര്‍ത്തകര്‍. പിണറായിയുടെ കേരള പര്യടനത്തിനിടെ ഇടുക്കിയില്‍ ഒറ്റയ്ക്ക് പ്രതിഷേധിച്ച സിപി മാത്യു ആരെയും ഭയമില്ലാത്ത നേതാവ് ! നേതൃമികവും സംഘാടകനെന്ന പേരും സിപി മാത്യുവിന് തുണയായേക്കും ! തോമസ് രാജനും എംഎന്‍ ഗോപിയും എസ് അശോകനും സാധ്യതാ പട്ടികയില്‍

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനായി കെപിസിസി അംഗം സിപി മാത്യുവിന് സാധ്യത. ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവര്‍ത്തകരുടെ പിന്തുണ സിപി മാത്യുവിനുണ്ട്. ഒപ്പം നേതൃമികവും സംഘാടകനെന്ന പേരും സിപി മാത്യുവിനെ തുണച്ചേക്കും.

നിലവിലെ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഇത്തവണ മാറുമെന്ന് ഉറപ്പായി കഴിഞ്ഞു. ആ സ്ഥാനത്തേക്ക് പകരമാരെന്ന ചര്‍ച്ചയും ഇതോടെ ഇടുക്കിയില്‍ സജീവമായി കഴിഞ്ഞു. നിയോജക മണ്ഡലങ്ങള്‍ അഞ്ചെണ്ണമെ ഉള്ളുവെങ്കിലും വലിയ ജില്ലയായതിനാല്‍ ഓടിനടന്ന് പണിയെടുക്കുന്ന ആളെ വേണം ഡിസിസി അധ്യക്ഷനാക്കാനെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

ഗ്രൂപ്പുകള്‍ക്ക് അതീതനായി പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്ന ആളെന്ന നിലയിലാണ് സിപി മാത്യുവിന്റെ പേരിന് മുന്‍തൂക്കമുള്ളത്. ഒപ്പം തന്നെ ആരെയും കൂസാക്കാത്ത നേതാവെന്ന പേരും സിപി മാത്യുവിനുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി നടത്തിയ കേരള പര്യടനത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ എത്തിയപ്പോള്‍ കര്‍ഷകരെ കാണുന്നത് ഒഴിവാക്കിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് സിപി മാത്യു നടത്തിയ ഒറ്റയാള്‍ പോരാട്ടവും ശ്രദ്ധേയമായിരുന്നു. അന്നു പോലീസ് സിപി മാത്യുവിനെ അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പീരുമേട്ടില്‍ സിപി മാത്യുവിനെ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.

അന്നു അവസാന നിമിഷമാണ് സിപി മാത്യു പിന്തള്ളപ്പെട്ടത്. ഹൈറേഞ്ചിലും ലോ റേഞ്ചിലും ഒരുപോലെ സ്വാധീനമുള്ള നേതാവാണ് സിപി മാത്യു. ഇദ്ദേഹത്തിന് പുറമെ തോമസ് രാജന്‍, സിറിയക് തോമസ്, എംഎന്‍ ഗോപി, എസ് അശോകന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

idukki news
Advertisment