Advertisment

സൗദിയില്‍ മക്ക ഒഴികെ എല്ലാ സ്ഥലത്തുമുള്ള 24 മണിക്കൂര്‍ കര്‍ഫ്യൂ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ ഭാഗികമായി പിന്‍വലിച്ചു.

author-image
admin
New Update

മക്ക, മദീന, ജിദ്ദ, ജിസാൻ, ദമ്മാം എന്നീ നാലു നഗരങ്ങളിലെ  20 പ്രദേശങ്ങള്‍ക്ക് കർഫ്യൂ ഇളവ് ബാധകമാകില്ല.

Advertisment

റിയാദ് : കോവിഡ് 19 വ്യാപനം തടയുന്നതിനായി സൗദിയില്‍ എര്‍പെടുത്തിയിരുന്ന 24 മbണിക്കൂര്‍ കര്‍ഫ്യൂ മക്ക ഒഴികെ രാവിലെ ഒമ്പത് മുതല്‍ അഞ്ചു വരെയാക്കികൊണ്ട് സല്‍മാന്‍ രാജാവ് ഉത്തരവ് പുറപെടുവിച്ചു. ഏപ്രില്‍ 26 മുതല്‍ മെയ്‌ 13 വരെയാണ് ഇളവുകള്‍ നല്‍കിയിട്ടുള്ളത് .

publive-image

മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. കോവിഡ് വ്യാപന സാധ്യത മൂലം നേരത്തെ നിർബന്ധിത കർഫ്യൂ ഏർപ്പെടുത്തി ഐസൊലേറ്റ് ചെയ്ത വിവിധ പ്രവിശ്യകളിലെ ഹോട്ട്സ്പോട്ടുകളിലുളള ര്‍ക്കും 24 മണിക്കൂര്‍ കര്‍ഫ്യൂ ബാധകമാണ്.

മക്ക, മദീന, ജിദ്ദ, ജിസാൻ, ദമ്മാം എന്നീ നാലു നഗരങ്ങളിലെ താഴെ പറയുന്ന 20 പ്രദേശങ്ങള്‍ക്ക് കർഫ്യൂ ഇളവ് ബാധകമാകില്ല. മക്ക: 1.നകാസ, 2.ഹൂശ് ബകര്‍, 3.അല്‍ഹുജൂന്‍, 4.അല്‍മസാഫി, 5.അല്‍മിസ്ഫല,6.അജയാദ്,ജിദ്ദ:, 1.കിലോ 14 സൗത്ത്, 2.കിലോ 14 നോര്‍ത്ത്, 3.മഹ്ജര്‍, ഗുലൈല്‍, 4.അല്‍ഖര്‍യാത്ത്, 5.കിലോ 13

6.പട്രോമിന്‍.

മദീന: 1.അല്‍ശുറൈബാത്ത്, 2.ബനീ ദഫര്‍, 3.അല്‍ഖുര്‍ബാന്‍, 4.അല്‍ജുമുഅ, 5.ഇസ്‌കാനിന്റെ ഒരുഭാഗം, 6.ബനീ ഖുദ്‌റ,  ജിസാനിലെ 1.സാംത്ത, 2.അല്‍ദായര്‍  എന്നിവിടങ്ങളിലും കൂടാതെ ദമാമിലെ ഹയ്യുല്‍ അതീറിലും നിലവിലെ കര്‍ഫ്യൂ തുടരും. ഇവിടെയുള്ളവർക്ക് പുറത്തിറങ്ങാൻ അനുവാദമില്ല. രാജ്യത്തെ മറ്റുള്ള എല്ലാ മേഖലകളിലും രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ അനുവാദമുണ്ട്. മറ്റുള്ള സമയങ്ങളില്‍ കര്‍ഫ്യൂ തുടരും.

എപ്രില്‍ 29 ബുധനാഴ്ച്ച മുതൽ മെയ് 13 വരെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കാം. മാളുകള്‍, ചില്ലറ – മൊത്ത വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട, കടകള്‍ എന്നിവക്കെല്ലാം തുറന്ന് പ്രവര്‍ത്തിക്കാം. പ്രവർത്തന സമയങ്ങളിൽ കോവിഡ് പ്രതിരോധ മുൻകരുതലുകളും സുരക്ഷയും ഉറപ്പ് വരുത്തണം. കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍ക്ക് ഫാക്ടറികൾക്കും ഏപ്രിൽ 29 മുതൽ മുഴുവൻ സമയവും പ്രവർത്തിക്കാം. ഉത്തരവിൽ പ്രവർത്തന സമയ പരിധി നിഷ്കർഷിച്ചിട്ടില്ല.

കോഫി ഷോപ്പുകള്‍, ഇരുന്ന് ഭക്ഷണം കഴിക്കുന്ന റസ്റ്റൊറന്റുകള്‍ ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ജിം, പാര്‍ക്കുകള്‍, സിനിമ, എന്നീ സാമൂഹിക അകലം പാലിക്കാൻ സാധിക്കാത്തതും രോഗ വ്യാപനത്തിന് സാധ്യതയുള്ള മേഖലകളില്‍‌ വിലക്ക് തുടരും. ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യ സ്ഥാപനങ്ങളില്‍ നിന്നും പാര്‍സല്‍ നല്‍കുന്നത് തുടരാം.

മാളുകൾ തുറക്കാമെങ്കിലും മാളുകൾക്കകത്തെ ബാര്‍ബര്‍ ഷോപ്പുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സിനിമ ഹാള്‍, വിനോദ കേന്ദ്രങ്ങള്‍, റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. കോവിഡ് പ്രതിരോധ നടപടി ഉറപ്പു വരുത്തി വേണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍. ഇവര്‍ക്കും മെയ് 13 വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി. വിപണയിലെ ആവശ്യങ്ങള്‍ നികത്താന്‍ വേണ്ടി കൂടിയാണിത്.

അഞ്ചില്‍ കൂടുതല്‍ ആളുകൾ കൂടുന്ന എല്ലാ പരിപാടികള്‍ക്കുമുള്ള നിലവിലെ വിലക്ക് തുടരും. വിവാഹം, ജന്മദിനം, ആഘോഷങ്ങൾ, അനുശോചനങ്ങൾ തുടങ്ങിയ ചടങ്ങുകളിൽ അഞ്ചു പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. പങ്കെടുക്കുന്നവർ രോഗവ്യാപന പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് കര്‍ശന മുന്നറിയിപ്പ് ഉണ്ട് .

വ്യക്തികളായാലും സ്ഥാപനങ്ങളായാലും കോവിഡ് വ്യാപന മുൻകരുതലുകൾ കർശനമായി സ്വീകരിക്കണം. വ്യക്തികൾ സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങൾ തങ്ങളുടെ ഇടങ്ങളിൽ കോവിഡ് വ്യാപന പ്രതിരോധ മുൻകരുതലുകൾ എടുക്കണം. ബന്ധപ്പെട്ട വകുപ്പുകളും വിഭാഗങ്ങളും ഇവിടങ്ങളിൽ കര്‍ശന പരിശോധന തുടരും. ആരോഗ്യ മന്ത്രാലയത്തിന്റെ പൊതു മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ നിയമാനുസൃത നടപടികള്‍ ഉണ്ടാകും. സ്ഥാപനങ്ങളിൽ ലംഘനങ്ങൾ കണ്ടാൽ പിഴ ഈടാക്കി സ്ഥാപനം അടച്ചു പൂട്ടും.

നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഓരോ ദിവസവും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ റിപ്പോര്‍ട്ട് സമർപ്പിക്കേണ്ടതുണ്ട്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി മാത്രമേ നിലവിലെ ഇളവുകൾ തുടരുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവൂ. പുതിയ ഉത്തരവ് പ്രാബല്യത്തിലാകുന്ന മുറക്ക് കാര്യങ്ങൾ വിലയിരുത്തി തുടർ നിർദ്ദേശങ്ങളും ഉണ്ടാകും.റമദാന്‍ സമയത്ത് വന്ന മാറ്റങ്ങള്‍ വലിയൊരു ആശ്വാസമായിട്ടാണ് ജനങ്ങള്‍ കാണുന്നത് .ഒപ്പം ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ നിബന്ധനനകളും കര്‍ശനമായി പാലിക്കുകയും വേണം.

Advertisment