Advertisment

സലാലയില്ലാതെ അവസാന നിമിഷം ഈജിപ്തിനെ വീഴ്ത്തി യുറുഗ്വായ്

New Update

Advertisment

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേയ്ക്ക് ജയം. മുഹമ്മദ് സലാ ഇല്ലാതെ ഇറങ്ങിയ ഈജിപ്ത് പൊരുതിയാണ് തോല്‍വി സമ്മതിച്ചത്. ഉറുഗ്വെയുടെ വിജയ ഗോള്‍ നേടിയത് ഹോസെ ജിമെനെസാണ്.

ഫോം കണ്ടെത്താന്‍ ഇരു ടീമുകളും വിഷമിച്ച മത്സരത്തിന്റെ എണ്‍പത്തിയൊന്‍പതാം മിനിറ്റിലായിരുന്നു ഗിമിനസിന്റെ വിജയഗോള്‍.

സലയില്ലാതെ കളിച്ചിട്ടും പല കുറി യുറുഗ്വായെ ഭീഷണിയിലാക്കാന്‍ ഈജിപ്തിന് കഴിഞ്ഞു. യുറുഗ്വായ്ക്കായിരുന്നു കടലാസില്‍ മുന്‍തൂക്കം. എന്നാല്‍, സൂപ്പര്‍ സ്ട്രൈക്കര്‍മാരായ ലൂയിസ് സുവാരസിനും എഡിന്‍സണ്‍ കവാനിക്കും ഡ്രിബിളിങ്ങിന്റെ ആശാനായ ഡി അരാസിയാറ്റയ്ക്കും വേണ്ടത്ര തിളങ്ങാന്‍ ആദ്യ പകുതിയില്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇരു ടീമുകള്‍ക്കും ആദ്യ 45 മിനിറ്റില്‍ വല കുലുക്കാന്‍ കഴിഞ്ഞില്ല.

ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷമാണ് ഈജിപ്ത് ലോകകപ്പില്‍ കളിക്കുന്നത്. ഈജിപ്തും യുറുഗ്വായും ഒരിക്കല്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്. 2006ല്‍. അന്ന് യുറുഗ്വായ്ക്കായിരുന്നു ജയം.

 

Advertisment