Advertisment

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവുണ്ടാകാനായി ഇരുഭാഗത്തെയും സൈന്യങ്ങള്‍ പിന്മാറ്റം തുടരുന്നു; ലഡാക്കിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇന്ത്യന്‍ സേനയുടെ പട്രോളിങ് തുടരും?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ലഡാക്കിലെ നിര്‍ണായക സ്ഥാനങ്ങളില്‍ ഇന്ത്യന്‍ സേനയുടെ പട്രോളിങ് തുടരുമെന്ന് സൂചന. പഗോങ് തടാകത്തിന് അരികയെുള്ള ഫിംഗേഴ്‌സ് മേഖലയില്‍ ഭാവിയില്‍ പട്രോളിങ് നടത്താനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

നിലവില്‍ ഗല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിങ്, ഗോഗ്ര എന്നിവിടങ്ങളില്‍നിന്ന് രണ്ട് കിലോമറ്റര്‍ വീതം ഇന്ത്യയും ചൈനയും പിന്‍വാങ്ങിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി തലത്തിലുള്ള തുടര്‍ചര്‍ച്ചകള്‍ ഇനിയും ഇരുരാജ്യങ്ങളും തമ്മില്‍ നടത്തും.

ഇപ്പോള്‍ പിന്‍വാങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷത്തില്‍ അല്‍പം അയവേറിയാല്‍ പട്രോളിങ് പുനരാരംഭിക്കാനാണ് ഇന്ത്യയുടെ ആലോചന. തല്‍ക്കാലം പട്രോളിങ് നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും കാര്യങ്ങള്‍ തണുത്താല്‍ അവ പുനഃസ്ഥാപിക്കും.

latest news all news india-china issue india-china clash
Advertisment