Advertisment

പുൽവാമയിലെ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ ഭീകരനെ യു.എ.ഇ ഇന്ത്യയ്‌ക്ക് കെെമാറി

New Update

ന്യൂഡൽഹി: രണ്ട് വർഷം മുമ്പ് പുൽവാമയിലെ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന ആസൂത്രകനെ യു.എ.ഇ ഇന്ത്യക്ക് കൈമാറി. ജെയ്ഷെ ഇ മുഹമ്മദ് ഭീകരൻ നിസാർ അഹമ്മദിനെയാണ് ഇന്ത്യക്ക് കെെമാറിയത്. പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ച ശേഷം ഇയാളെ എൻ.ഐ.എക്ക് കൈമാറുകയായിരുന്നു.നിസാറിനെതിരെ എൻ.ഐ.എ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Advertisment

publive-image

2017 ഡിസംബറിലാണ് ലത്‌പോറയിലെ സൈനിക ക്യാമ്പിന് നേരെ ഭീകരർ ആക്രമണം നടത്തിയത്. മൂന്ന് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ആദ്യമാണ് ഇയാൾ യു.എ.ഇയിലേക്ക് കടന്നത്.

ജെയ്ഷെ ഡിവിഷണൽ കമാന്റർ നൂർ താന്ത്രെയുടെ സഹോദരനാണ് ഇയാൾ.2017ൽ കാശ്‌മീർ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ നൂർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിൽ നിന്ന് നിസാർ ഫെബ്രുവരി ഒന്നിനാണ് ദുബായിലേക്ക് കടന്നത്. നിസാറിന്റെ താവളം കണ്ടെത്തിയ ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ വിവരം യു.എ.ഇ.യ്‌ക്ക് കൈമാറുകയായിരുന്നു.

Advertisment