Advertisment

ഇന്ത്യക്ക് വമ്പന്‍ ജയം; വിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ വിജയം

New Update

publive-image

Advertisment

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. 125 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 269 വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് 34.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസിന് ഒരിക്കല്‍ പോലും ഇന്ത്യക്ക് വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചില്ല. 31 റണ്‍സെടുത്ത സുനില്‍ ആംബ്രിസ് മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തിനു മുന്നില്‍ പിടിച്ചു നിന്നത്. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വീതം വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും യുസ്വേന്ദ്ര ചഹാലും ഷമിക്ക് മികച്ച പിന്തുണ നല്‍കി.

publive-image

 

100 തികയ്ക്കുന്നതിന് മുമ്പ് വിന്‍ഡീസിന്റെ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു. ക്യാപ്ടന്‍ വിരാട് കൊഹ്ലിയുടെയും (72) ധോണിയുടെയും (56) അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് തുണയായത്. അവസാനം ക്രീസിലിറങ്ങിയ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരോട് തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ (18), കെ.എല്‍. രാഹുല്‍ (18), വിജയ് ശങ്കര്‍ (14), കേദാര്‍ ജാദവ് (7), ഹാര്‍ദിക് പാണ്ഡ്യ (46) എന്നിവര്‍ സ്‌കോര്‍ ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനായി കെമര്‍ റോച്ച് മൂന്നും ജെസണ്‍ ഹോള്‍ഡര്‍ രണ്ടും കോട്‌റെല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

Advertisment