Advertisment

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണം ;രാഷ്ട്രപതിക്ക് മുന്‍ സൈനിക മേധാവികളുടെ കത്ത്

New Update

ഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യന്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എട്ട് മുന്‍ സൈനിക മേധാവികളടക്കം 156 മുന്‍ സൈനികരുടെ കത്ത്.

Advertisment

publive-image

സൈന്യത്തേയും, സൈനീക ചിഹ്നങ്ങളേയും, വസ്ത്രങ്ങളും, വ്യക്തികളേയും രാഷ്ട്രീയ നേട്ടത്തിനായി ഏതെങ്കിലും പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

‘സൈന്യത്തിന്റെ അതിര്‍ത്തിയിലെ നടപടികളും, സൈന്യത്തെ മോദിജി കി സേന എന്ന് വിശേഷിപ്പിക്കുന്നതും അസ്വാഭാവികവും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്.

ഇത് നിലവില്‍ സേവിക്കുന്ന പട്ടാളക്കാരെയും, വിരമിച്ച പട്ടാളക്കാരെയും ഒരു പോലെ ആശങ്കാകുലരാക്കിയിട്ടുണ്ട്’- ഇന്ത്യന്‍ സൈന്യത്തിന്റെ പരമാധികാരി കൂടിയായ രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍, പ്രത്യേകിച്ച് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ ഉപയോഗിക്കുന്നതും, ഇത്തരം അവസരങ്ങളില്‍ സൈനിക വേഷങ്ങള്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

Advertisment