ചെന്നൈ : ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരം കമലഹാസന്‍റെ മുൻ ഭാര്യ സരിക താമസിക്കാന്‍ വീടും ചിലവിനു പോലും പണവും ഇല്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ . ഭര്‍ത്താവ് ഉലകനായകനായ ഭര്‍ത്താവും സൂപ്പര്‍ നായികമാരായ ശ്രുതിഹാസനും അക്ഷരഹാസനും സമ്പത്തിന്‍റെ ധാരാളിത്തത്തില്‍ അഭിരമിക്കുമ്പോഴാണ് സരികയുടെ ദുര്‍ഗതി .
2004 ലാണ് സരിക കമലഹാസനുമായി വേർപിരിയുന്നത്. ഇവരുടെ മകളായ ശ്രുതി ഹാസന് മുംബയിൽ സ്വന്തം വീടുണ്ട്. ഇളയമകൾ അക്ഷര ചെന്നൈയിൽ കമലഹാസനൊപ്പമാണ് താമസം.
കമലുമായി പിരിഞ്ഞശേഷം അമ്മയുടെ സംരക്ഷണയിലായിരുന്നു സരികയുടെ താമസം . എന്നാല്‍ കഴിഞ്ഞ നവംബറില്‍ അമ്മ കമൽ ധാക്കൂർ മരിച്ചതോടെ ഇവര്‍ക്ക്ൽ മറ്റ് ആശ്രയങ്ങള്‍ ഇല്ലാതായി .
മാത്രമല്ല അവര്‍ സ്വത്തുക്കളെല്ലാം കുടുംബസുഹൃത്തായ ഡോ. വിക്രം ധാക്കറിന്‍റെ പേര്‍ക്ക് എഴുതിവച്ചതോടെ സരിക സാമ്പത്തിക പ്രതിസന്ധിയിലുമായി . ഒടുവിൽ അവരെ സഹായിക്കാൻ രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡ് നടൻ ആമിർ ഖാനാണ്.
തന്‍റെ സമ്പാദ്യം കൊണ്ടാണ് അമ്മ ജുഹുവിലെ അപ്പാർട്ട്മെന്റ് വാങ്ങിയതെന്നാണ് സരിക പറയുന്നത്. എന്നാൽ വിൽപ്പത്രം നിലനിൽക്കുന്നതിനാൽ സരികയ്ക്ക് സ്വത്തുക്കളിൽ അവകാശം സ്ഥാപിക്കാൻ കഴിയുന്നില്ല.
അതോടെ താമസിക്കാൻ സ്വന്തമായി ഒരിടമില്ലാത്ത അവസ്ഥയിലായി സരിക. മുംബയിലെ വാടക ഫ്ളാറ്റിലാണ് 57 കാരിയായ സരിത ഇപ്പോൾ താമസിക്കുന്നത്. ഇതേ തുടർന്നാണ് സരികയെ സഹായിക്കാൻ ആമിർ രംഗത്ത് എത്തിയത്.
തന്‍റെ ഇളയ സഹോദരിയുടെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിലാണ് സരികയുമായി ആമിറിനുള്ള ബന്ധം.