Advertisment

കുവൈറ്റില്‍ സ്‌പോണ്‍സറുടെ വീട്ടിലെ അടുക്കളയില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ച് സുഹൃത്തിന് നല്‍കി : പ്രവാസി യുവതിയ്‌ക്കെതിരെ കേസ്

New Update

കുവൈറ്റ് : കുവൈറ്റില്‍ സ്‌പോണ്‍സറുടെ വീട്ടിലെ അടുക്കളയില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ മോഷ്ടിച്ച് സുഹൃത്തിന് നല്‍കിയ പ്രവാസി യുവതിയ്‌ക്കെതിരെ കേസ് . ഇന്ത്യാക്കാരിയായ വീട്ടുജോലിക്കാരിക്കെതിരെയാണ് സ്‌പോണ്‍സര്‍ പരാതി നല്‍കിയത്.

Advertisment

publive-image

ജോലിക്കാരി ഒരു ബാഗില്‍ നിറയെ സാധനങ്ങളുമായി വീടിന്റെ ഗേറ്റിന്റെ സമീപത്തേയ്ക്ക് പോകുന്നത് കണ്ടെന്നും ബാഗ് സുഹൃത്തിനെ ഏല്‍പ്പിക്കുന്നത് കണ്ടെന്നും സ്‌പോണ്‍സര്‍ പറഞ്ഞു.

തുടര്‍ന്ന് ഇരുവരെയും പിടികൂടി ബാഗ് പരിശോധിച്ചപ്പോഴാണ് ഭക്ഷ്യ വസ്തുക്കളാണെന്ന് മനസ്സിലായത്. വീട്ടില്‍ നിന്നും മോഷ്ടിച്ച് കടത്തിയവയാണ് ഇതെന്ന് തിരിച്ചറിഞ്ഞു .

വീട്ടില്‍ നിന്ന് പതിവായി ഭക്ഷ്യ വസ്തുക്കള്‍ കാണാതാകാറുണ്ടെന്നും ഈ മോഷണം ആദ്യ സംഭവമല്ലെന്നും സ്‌പോണ്‍സറുടെ പരാതിയില്‍ പറയുന്നു. ജോലിക്കാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

kuwait kuwait latest
Advertisment