കൊച്ചി∙ വിദേശ ടൂർ പായ്ക്കെജുകളുടെ പേരില്‍ ആളുകളെ പറ്റിച്ചു ലക്ഷങ്ങൾ തട്ടിയ കേസിൽ എറണാകുളം പള്ളിമുക്ക് ഇന്ത്യൻ വിങ്സ് സ്ഥാപന ഉടമ യുഗേഷ് സേവ്യറിനെ (40) അറസ്റ്റില്‍. തട്ടിപ്പിനിരയായ ആളുകളുടെ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വിദേശ ടൂറിനായി പലരിൽ നിന്നായി ഒന്നുംരണ്ടും ലക്ഷം രൂപ വീതം വാങ്ങി മുങ്ങുന്നതായിരുന്നു പതിവ്. സൗത്ത് എസ്ഐ റോയിയുടെ നേതൃത്തിലുള്ള സംഘം കെ.പി.വള്ളോൻ റോഡിൽ നിന്നാണു പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്തും കോട്ടയത്തും ഇയാൾക്കു സ്ഥാപനങ്ങളുള്ളതായി പൊലീസ് പറഞ്ഞു.