Advertisment

ഖത്തര്‍ എയര്‍വേയ്‌സിന് പിന്നാലെ ഇന്‍ഡിഗോയും; ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, കേരളത്തില്‍ നാലിടത്തേക്ക് സർവീസ്

author-image
ഗള്‍ഫ് ഡസ്ക്
New Update

ദോഹ : ഇന്‍ഡിഗോ ദോഹയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്  ആരംഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ കേരളത്തിലേക്കുള്ള സര്‍വീസുകളുടെ ബുക്കിങ്ങാണ് ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ആരംഭിച്ചിരിക്കുന്നത്.

Advertisment

publive-image

ജൂണ്‍ ഒന്നിന് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 886 റിയാല്‍ ആണ് നിരക്ക്. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 18,136 ഇന്ത്യന്‍ രൂപ വരുമിത്.

ജൂണ്‍ ഒന്നിന് കണ്ണൂരിലേക്ക് 928 റിയാലും (18,996 ഇന്ത്യന്‍ രൂപ), രണ്ടിന് 884 റിയാലുമാണ് (18,095 ഇന്ത്യന്‍ രൂപ) നിരക്ക്. കൊച്ചിയിലേക്ക് ജൂണ്‍ ഒന്നിന് 840 ഉം (ഇന്ത്യന്‍ രൂപ 17,194) രണ്ടിന് 830 റിയാലുമാണ് (ഇന്ത്യന്‍ രൂപ 16,990) നിരക്ക്. കോഴിക്കോടിന് 868 റിയാലാണ് (ഇന്ത്യന്‍ രൂപ 17,768 രൂപ). ജൂണ്‍ രണ്ടിന് ശേഷം ടിക്കറ്റ് നിരക്കില്‍ കുറവുണ്ട്. ഇന്‍ഡിഗോയുടെ വെബ്‌സൈറ്റിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

indigo service indigo airlines qatar airways
Advertisment