Advertisment

പരിഭാഷയിലൂടെ പരസ്പ്പരം പകർന്നുനൽകിയ ഹൃദയങ്ങൾ . ഇത് ഒരു ഇൻഡോ ചൈന പ്രണയകഥ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഹൃദയത്തിന്റെ ഭാഷയിലാണ് അവർ സംസാരിച്ചതും പ്രണയിച്ചതും.ആദ്യസമാഗമത്തിൽത്തന്നെ ഇരുവർക്കും ബോധ്യമായിരുന്നു തങ്ങൾ പരസ്പ്പരം ഒന്നാകേണ്ടവരാണെന്ന്. അന്നുതുടങ്ങിയ ഹൃദയബന്ധം അതിൻ്റെ പരിസമാപ്തിയിലെത്തിയത് 2016 ഡിസംബറിലായിരുന്നു.

Advertisment

publive-image

അഹമ്മദാബാദ് സ്വദേശിനിയായ 37 കാരി പല്ലവിയെന്ന ദ്വിഭാഷി അഥവാ പരിഭാഷകയായ (interpret Mandarin to local languages) യുവതിയെ ചൈനയിലെ സിചുവാൻ മേഖലയിൽ നിന്നുള്ള ഒരു മൊബൈൽ കമ്പനിയുടെ ക്വാളിറ്റി എഞ്ചിനീയറായ 25 കാരൻ മാ ഹായ് ഗുവോ ഒരുവർഷത്തെ പ്രണയത്തിനൊടുവിൽ അഹമ്മദാബാദിൽ വച്ച് ബുദ്ധമതാചാരപ്രകാരമാണ് വിവാഹം കഴിച്ചത്.

വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതമരുളുകയായിരുന്നു. ബുദ്ധമതക്കാരിയേ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്നമാ ഹയ് ഗുവോ യുടെ ആഗ്രഹവും അങ്ങനെ സഫലമായി. പല്ലവിയുടെ പ്രായം അവിടെ തടസ്സമായില്ല.

ഇന്ത്യയിലെത്തുന്ന ഇംഗ്ലീഷും ഹിന്ദിയുമറിയാത്ത ചൈനീസ് ബിസ്സിനസ്സുകാർക്ക് ദ്വിഭാഷിയായി പ്രവർത്തിക്കുകയായിരുന്നു പല്ലവി.മാന്ദാരിൻ ഭാഷയിൽ ബിരുദവും പരിശീലനവും നേടിയ പല്ലവി ചൈനീസ് എംബസിയിലും പ്രസിദ്ധയായിരുന്നു. ഏതു ഡെലിഗേഷൻ വന്നാലും പല്ലവിയെയാണ് അവർ അധികവും വിളിച്ചിരുന്നത്.

മാ ഹായ് ഗുവോ ഉൾപ്പെട്ട ഡെലിഗേഷനൊപ്പം പുതിയ മൊബൈൽ ഫാക്ടറി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ നെല്ലൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് പല്ലവിയും Ma Hai Guo യും ആദ്യമായി പരിചയ പ്പെടുന്നത്. ആ ബന്ധം ദൃഢമായി. വിവാഹത്തിന് വരന്റെ മാതാപിതാക്കളുൾപ്പെടെ പത്തോളം പേരാണ് അന്ന് അഹമ്മദാബാദിൽ എത്തിയത്.

വിവാഹശേഷം ഭർത്താവിനൊപ്പം ചൈനയിലെത്തിയ പല്ലവിക്ക് ആഹാരമായിരുന്നു മുഖ്യപ്രശ്‍നം. ചൈനീസ് ആഹാരം ബുദ്ധിമുട്ടായപ്പോൾ പലപ്പോഴും പഴവർഗ്ഗങ്ങളായിരുന്നു ആശ്രയം.ഭർത്താവിന്റെ നാട്ടിൽ (Sichuan) സ്ഥിരതാമസമാക്കണമെന്ന പല്ലവിയുടെ മോഹത്തിന് ചൈനീസ് ആഹാരരീതി വിഘാതമായി. ഒടുവിൽ ബീജിംഗിലെയും വുഹാനിലെയും ഇന്ത്യൻ സ്റ്റോറുകളിൽനിന്ന് പല്ലവിക്കായി ഇന്ത്യൻ ആഹാരസാധനങ്ങൾ വരുത്താൻ തുടങ്ങി.

മാ ഹയ്‌ ഗുവോ മിക്കപ്പോഴും ടൂറിലായിരിക്കും.പല രാജ്യങ്ങളിലും പോകാറുണ്ട്. മടങ്ങിവരുമ്പോൾ പല്ലവി ക്കായി ആ രാജ്യങ്ങളിലെ ഇന്ത്യൻ കടകളിൽനിന്ന് ആട്ടയും അച്ചാറുകളും കൊണ്ടുവരാൻ അയാൾ മറക്കാറില്ല. ഇംഗ്ലീഷ് വശമില്ലാത്ത മാ ഹയ് ഗുവോ ക്ക് പല്ലവിയാണ് അപ്പോഴും വീഡിയോ വഴി ദ്വിഭാഷിയാകു ന്നത്.പല്ലവി വെജിറ്റേറിയനും മാ ഹയ് ഗുവോ നോൺ വേജുകാരനുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ വന്നാൽ സ്വന്തമായാണ് അയാൾ ആഹാരം പാചകം ചെയ്തുകഴിക്കുന്നത്‌.ഇപ്പോഴും അതുതന്നെ. കടൽ മീനും ഇറച്ചിയും Ma Hai Guo ക്ക് വളരെ പ്രിയങ്കരമാണ്.

മാ ഹയ് ഗുവോ - പല്ലവി ദമ്പതികൾക്ക് 2017 ൽ ഒരു മകൾ പിറന്നു. 'ആഞ്ചി' എന്നാണ് പേര്. ആഞ്ചി ചൈനീസ് പേരാണ് അർഥം ശാന്തി എന്നത്രേ.

ഇപ്പോൾ ഇവർ നേരിടുന്ന പ്രശ്‍നം ഇതൊന്നുമല്ല. വുഹാനിൽ കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് രക്ഷപെടാ നായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അവർ ഇന്ത്യയിലെത്തിയതാണ്. എന്നാൽ ഇന്ത്യയിലും കോവിഡ് വ്യാപനം വ്യാപകമാകുകയും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിത്തർക്കം വഷളാവുകയും ചെയ്ത സാഹചര്യത്തിൽ ചൈനയ്ക്കു മടങ്ങാൻ കഴിയാത്ത ദുഖമാണിരുവർക്കും. 6 മാസമായി ജോലിക്കുപോയിട്ട്. ചൈനയിൽ കോവിഡ് സ്ഥിതി മെച്ചപ്പെടുകയും ചെയ്തു. ഒപ്പമുള്ളവരെല്ലാം മെയ് മാസം മുതൽ ജോലിക്കു പോയിത്തുടങ്ങി.

ഇന്ത്യയിൽനിന്ന് എപ്പോൾ മടങ്ങാനാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. പല്ലവിക്ക് ചൈനയുടെ നാഗരികത ലഭിച്ചിട്ടില്ല. അതിന് ഇനിയും സമയമെടുക്കും.

ഇപ്പോൾ അഹമ്മദാബാദിലെ മാർക്കറ്റുകളിൽ Ma Hai Guo സ്ഥിരം സന്ദർശകനാണ്. ഹിന്ദി വാക്കുകൾ ഒരു വിധം പഠിച്ചു. പച്ചക്കറിയും പാലും ഇറച്ചിയും മീനുമൊക്കെ വാങ്ങാൻ കാർ സ്വയം ഡ്രൈവ് ചെയ്താണ് അയാൾ പോകുന്നത്.

ഇന്ത്യ - ചൈന ബന്ധത്തെക്കുറിച്ചു ചോദിച്ചപ്പോൾ ഇരു രാജ്യങ്ങളും സൗഹൃദത്തിൽ കഴിഞ്ഞാൽ നേട്ടങ്ങൾ മാത്രമേയുണ്ടാകുകയുള്ളുവെന്നും സൈനിക ചെലവുകൾക്കും ആയുധങ്ങൾക്കും ചെലവാക്കുന്ന പണം സാധുജനങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കാൻ കഴിയുമെന്നുമാണ് Ma Hai Guo പറഞ്ഞത്.

പുറത്തെങ്ങും പോകാതെ മകൾക്കൊപ്പം കോവിഡ് കാലത്ത് 6 മാസക്കാലം ചെലവഴിക്കാനായത്‌ വളരെ സന്തോഷം പകരുന്നുവെന്നും ഉടൻതന്നെ കുടുംബവുമായി ചൈനയിലേക്ക് പോകാൻ കഴിയുമെന്നും Ma Hai Guo പ്രത്യാശ പ്രകടിപ്പിച്ചു.

indo china lovestory
Advertisment