Advertisment

പോലീസിൽ ജോലിനേടണമെങ്കിൽ യുവതികള്‍ കന്യാകാത്വ പരിശോധന പാസാകണം ! വിരല്‍ പരിശോധന നടത്തുന്നത് പുരുഷന്മാരും ? മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സംഭവം ഇന്ത്യയിലില്ല. ഇൻഡോനേഷ്യയിലാണ്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശസംഘടനകളും , ഇൻഡോനേഷ്യയിലെ ബുദ്ധിജീവിസമൂഹവും ഈ നടപടിയെ അതീവ ലജ്ജാകാരമെന്നും നിന്ദനീയമെന്നുമാണ് വിശേഷിപ്പിക്കുന്നത്.

Advertisment

publive-image

കന്യാകാത്വ പരിശോധന നടത്തുന്ന രീതികളാണ് ഏറെ പ്രതിഷേധാ വാഹമായുള്ളത് . പുരുഷന്മാരാണ് സ്ത്രീകളിൽ രണ്ടു വിരൽ ( Two Finger ) പരിശോധന നടത്തുന്നതത്രെ. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇതിൽപ്പരം അപമാനകരമായ വേറെന്താണുള്ളത് ?

ഭരണാധികാരികളുടെ പിന്തിരിപ്പൻ മാനസികാവസ്ഥയാണ് ഇതിനു പിന്നിലുള്ളത്. മനുഷ്യാവകാശ സംഘടനാ പ്രതിനിധികൾ ആരോപിക്കുന്നു.

ഇങ്ങനെ പരിശോധനനടത്തി കന്യകയല്ലെന്ന് ആരോപിക്കപ്പെട്ട ചില സ്ത്രീകൾ തങ്ങൾക്കുണ്ടായ അപമാന കരമായ അനുഭവങ്ങൾ ലോകത്തോട് വിവരച്ചതിനെത്തുടർന്ന് സംഗതി വിവാദമാകുകയും വിശദീകരണം നൽകാൻ ഇൻഡോനേഷ്യൻ പോലീസ് മേധാവികൾ നിര്ബന്ധിതരാകുകയുമായിരുന്നു...

വെർജിനിറ്റി ടെസ്റ്റല്ല നടത്തുന്നതെന്നും സ്ത്രീകളുടെ മുഖ, ശരീര സൗന്ദര്യമാണ് തങ്ങൾ അളവുകോലായി കണക്കാക്കുന്നതെന്നും വളരെ ഉന്നതശ്രേണിയിലുള്ള പരിശോധനകളാണ് പോലീസിലെടുക്കുന്ന സ്ത്രീകളിൽ നടത്തുന്നതെന്നും അവർ വിശദീകരിച്ചു.

publive-image

എന്നാൽ പോലീസിലെടുക്കുന്ന സ്ത്രീകളുടെ സൗന്ദ്യര്യ പരിശോധന എന്തിനാണെന്നാണ് ആളുകളുടെ ചോദ്യം.

അവരുടെ ബുദ്ധിയും ,വിദ്യാഭ്യാസയോഗ്യതയും, ശാരീരിക ക്ഷമതയും നോക്കേണ്ടതിനുപകരം സൗന്ദര്യ പരിശോധന എന്ന പേരിൽ നടത്തുന്നത് കന്യാകാത്വ പരിശോധന തന്നെയാണെന്ന് ജനങ്ങളും ഉറച്ചു വിശ്വസിക്കുന്നു.

ഇൻഡോനേഷ്യയിലെ 4.61 ലക്ഷം പോലീസുകാരിൽ മഹിളകൾ കേവലം 30000 പേർ മാത്രമാണ്. വെർജിനിറ്റി ടെസ്റ്റ് മൂലമാണ് പല യുവതികളും പോലീസിൽ ജോലിചെയ്യാൻ മടിക്കുന്നതത്രേ.

kanappurangal
Advertisment