Advertisment

മധ്യപ്രദേശില്‍ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബി.ജെ.പി എം.എല്‍.എ ബാറ്റ് കൊണ്ട് അടിച്ചു

New Update

ഇന്‍ഡോര്‍: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മധ്യപ്രദേശില്‍ ബി.ജെ.പി എം.എല്‍.എ ആകാശ് വിജയ് വര്‍ഗീയ ബാറ്റ് കൊണ്ട് അടിച്ചു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗീയയുടെ മകനാണ് എം.എല്‍.എ.

Advertisment

publive-image

ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസറെ എം.എല്‍.എ മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് മര്‍ദിച്ചത്. നഗരത്തിലെ ഗഞ്ചി കോംപൗണ്ടിലാണ് സംഭവം. അഞ്ച് മിനുട്ടിനുള്ളില്‍ സ്ഥലത്ത് നിന്ന് പോയില്ലെങ്കില്‍ പിന്നെ സംഭവിക്കുന്നതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥനായിരിക്കുമെന്ന് വീഡിയോയില്‍ എം.എല്‍.എ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നുണ്ട്.

എന്നാല്‍ കൈക്കൂലി ചോദിച്ചതിനാണ് ഉദ്യോഗസ്ഥനെ അടിച്ചതെന്ന് ബി.ജെ.പി നേതാവ് ഹിതേഷ് ബാജ്‌പേയി പറഞ്ഞു.

Advertisment