Advertisment

മംഗളൂരുവിലെ കുപ്രസിദ്ധ ക്രിമിനൽ ഇന്ദ്രജിത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കൊലപാതകം മൈലാഞ്ചി ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ

New Update

മംഗളൂരു : മംഗളൂരുവിലെ കുപ്രസിദ്ധ ക്രിമിനൽ മംഗളൂരു കുദ്രോളിക്കടുത്ത ബൊക്കപട്ടണയിലെ ഇന്ദ്രജിത്തിനെ(29) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

Advertisment

publive-image

കർണാൽ ഗാർഡനിൽ ഒരു വിവാഹത്തിന്റെ ഭാഗമായുള്ള മൈലാഞ്ചി ചടങ്ങിൽ പങ്കെടുത്തു മടങ്ങവേയാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 10നാണ് ഇയാൾ വീട്ടിൽ നിന്നു പോയത്. വ്യാഴം രാവിലെ 6നു നാട്ടുകാരാണു ബൊക്കപട്ടണ കർണാൽ ഗാർഡനിൽ ഇന്ദ്രജിത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മംഗളൂരു പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഇന്ദ്രജിത്. ബർക്കെയിലും ഇദ്ദേഹത്തിനെതിരെ കേസുണ്ട്. 2015 ജൂലൈ 28ന് കുദ്രോളി അലാക്കെ മാർക്കറ്റിൽ ഇയാൾക്കും സുഹൃത്ത് ലതീഷിനും എതിരെ വധശ്രമം നടന്നിരുന്നു.

അന്നു കൈക്ക് സാരമായി പരുക്കേറ്റതിനെ തുടർന്നു കുറച്ചു കാലമായി ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു എന്നു പറയുന്നു.

indrajith murder
Advertisment