Advertisment

ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ പ്രാർത്ഥനാ പ്രതിഷേധം സംഘടിപ്പിച്ചു

New Update

publive-image

അന്ധേരിയ മോഡിലെ സിറോ മലബാർ പള്ളി പൊളിച്ചതിൽ പ്രതിഷേധിച്ച് പാലം ഇൻഫന്റ് ജീസസ് ഫൊറോന പള്ളിയിൽ പ്രാർത്ഥനാ പ്രതിഷേധം സംഘടിപ്പിച്ചു. യുവജനങ്ങളും മറ്റ് വിശ്വാസികളും പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ വികാരി റവ. ഡോ. ബെന്നി പാലാട്ടി സംസാരിച്ചു. റവ ഫാ. സിന്റോ വടക്കുംപാടൻ, കൈക്കാരൻ തോമസ് ളൂയീസ്, ഡി എസ് വൈ എം പ്രസിഡന്റ് റിന്റോ രാജു എന്നിവർ നേത്യത്വം നൽകി.

Advertisment