Advertisment

സംസ്ഥാനത്ത് ഡെങ്കിപ്പനി പകരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചക്കിടെ മരിച്ചത് ആറുപേർ

New Update

തിരുവനന്തപുരം: ‌സംസ്ഥാനം കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രീകരിക്കുമ്പോൾ ‍ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ പെരുകുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്. സംസ്ഥാനത്താകെ അരലക്ഷത്തോളം പേർ പകർച്ച വ്യാധിക്ക് ചികിത്സയിലാണ്.

Advertisment

publive-image

കാലവർഷത്തിന്‍റെ തുടക്കം മുതൽ തന്നെ കേരളത്തിൽ ഡെങ്കിയും പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതാണ്. ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 2179.

‍കണ്ണൂരും കാസർകോടും മാത്രം മരണം 6 ആയി. ഇരു ജില്ലകളുടെയും മലയോരമേഖലയിലാണ് പകർച്ച വ്യാധി പെരുകുന്നത്. സംസ്ഥാനത്ത് ഈ മാസം 49674 പേരാണ് പകർച്ചവ്യാധികൾക്ക് ചികിത്സ തേടിയത്. പകർച്ച വ്യാധികൾ പടരുന്ന മേഖലകളിൽ ഫോഗിംഗ് നടപടികൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബ്ലോക്ക് തലത്തിൽ നോഡൽ ഓഫീസറെ നിയമിച്ച് സ്ഥിതി വിലയിരുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

Advertisment