മാസ്ക് , സാനിറ്റയ്‌സർ എന്നിവ ഉപയോഗിച്ചാൽ എല്ലാം ആയില്ല ; ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ , വായൂ സഞ്ചാരമില്ലാത്ത ഇടങ്ങൾ, മുറികൾ, വാഹനങ്ങൾ എന്നിവ രോഗ വ്യാപന സാധ്യത വർദ്ധിപ്പിക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, November 2, 2020

മാസ്ക് , സാനിറ്റയ്‌സർ എന്നിവ ഉപയോഗിച്ചാൽ എല്ലാം ആയില്ല. ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ , വായൂ സഞ്ചാരമില്ലാത്ത ഇടങ്ങൾ, മുറികൾ, വാഹനങ്ങൾ എന്നിവ രോഗ വ്യാപന സാധ്യത വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കുകയാണ് ഇന്‍ഫോക്ലിനിക്ക് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ

കുറിപ്പ് വായിക്കാം

ഇംഗ്ലണ്ടില്‍ വ്യഴാഴ്ച മുതൽ ഒരു മാസത്തേക്ക് നാഷണൽ ലോക്ക് ഡൌൺ വീണ്ടും പ്രഖ്യാപിച്ചു.

യൂറോപ്പിലെങ്ങും കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടയിലാണ് ഇത്.

🔻ഇറ്റലിയിൽ പ്രതിദിന കേസുകൾ 31,000 മുകളിലാണ് ഒന്ന് രണ്ടു ദിവസങ്ങളായി. മരണനിരക്കും ഉയരുന്നു.

🔻സ്‌പെയിനിൽ & ഇറ്റലിയിൽ വീണ്ടും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധ സമരങ്ങൾ ഉണ്ടായി.

🔻കോവിഡ് ബാധയാൽ ആശുപത്രിയിൽ അഡ്മിറ്റ് ആവുന്നവരുടെ എണ്ണം 14 യൂറോപ്യൻ രാജ്യങ്ങളിൽ പുതിയ റെക്കോർഡ് നമ്പറിൽ എത്തി.

🔻ഇറാനിലും പ്രതിദിന മരണസംഖ്യ പുതിയ ഉയരങ്ങളിൽ എത്തി.

🔻പ്രതിദിന കേസുകളുടെ എണ്ണത്തിൽ റഷ്യയും പുതിയ റെക്കോഡ് സംഖ്യയിൽ എത്തി.

🔰ഗുണപാഠം : കോവിഡ് പകർച്ചവ്യാധി നാട്ടിൽ വന്നു പോയാലും അടുത്ത തരംഗങ്ങൾ ഉണ്ടായേക്കാം. അത് കൊണ്ട് പ്രതിരോധത്തിന്റെ പ്രാഥമിക പാഠങ്ങൾ എന്നും എപ്പോഴും പാലിക്കുക.

🔺മാസ്ക് & സാനിറ്റയ്‌സർ ഉപയോഗിച്ചാൽ എല്ലാം ആയില്ല,

✅ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക,

✅അനാവശ്യ ചടങ്ങുകൾ നടത്തുന്നതും പങ്കെടുക്കുന്നതും ഒഴിവാക്കുക.

✅ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ സെഷനുകൾ ഒഴിവാക്കുക,
വായൂ സഞ്ചാരമില്ലാത്ത ഇടങ്ങൾ, മുറികൾ, വാഹനങ്ങൾ എന്നിവ രോഗ വ്യാപന സാധ്യത വർദ്ധിപ്പിക്കും.

✅ജനാലകൾ / വാതിലുകൾ തുറന്നിട്ട് വായൂ സഞ്ചാരം ഉറപ്പാക്കുക, എക്സ്ഹോസ്റ്റ് ഫാനുകൾ കൂടുതൽ സ്ഥാപിക്കുകയും, മുഴുവൻ സമയം പ്രവർത്തിപ്പിക്കുകയും ചെയ്യുക, പ്രത്യേകിച്ച് ശുചി മുറികളിൽ.

കുറച്ചു നാളത്തേക്ക് കൂടി എങ്കിലും ഇത്തരം ത്യാഗങ്ങൾ ചെയ്യുന്നത് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാൻ സഹായകമാവും.

ഡോ.ദീപു സദാശിവൻ ,ഇൻഫോക്ലിനിക്

×