പതിനഞ്ചോളം ഐ.എസ്. തീവ്രവാദികൾ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട്‌ വെള്ള നിറത്തിലുള്ള ബോട്ടിൽ പുറപ്പെട്ടു ?; ശ്രീലങ്കയിൽ നിന്നുള്ള തീവ്രവാദികൾ കടൽമാർഗം എത്താൻ സാധ്യത; തൃശ്ശൂരിൽ അതീവ ജാഗ്രതാ നിർദ്ദേശം

ന്യൂസ് ബ്യൂറോ, തൃശൂര്‍
Saturday, May 25, 2019

കൊടുങ്ങല്ലൂർ: ശ്രീലങ്കയിൽ നിന്നുള്ള തീവ്രവാദികൾ കടൽമാർഗം നുഴഞ്ഞു കയറുമെന്നുള്ള ഇന്റലിജന്റ്‌സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിൽ കടലോരത്ത് അതീവ ജാഗ്രതാ നിർദ്ദേശം.

പതിനഞ്ചോളം ഐ.എസ്. പ്രവർത്തകർ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട്‌ വെള്ള നിറത്തിലുള്ള ബോട്ടിൽ പുറപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇവർ കേരള തീരത്ത് കയറാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

ചാവക്കാട് വരെയുള്ള വാർഡ് കടലോര ജാഗ്രതാ സമിതിക്കാർക്കും മത്സ്യത്തൊഴിലാളികൾക്കും അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കൂടാതെ കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തിയിട്ടുണ്ട്.

×