Advertisment

ഉയിർപ്പു തിരുനാൾ പ്രമാണിച്ച്, ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിക്കണം- ക്രൈസ്തവ മത നേതാക്കൾ

New Update

publive-image

Advertisment

ജറുസലേം; ഉയിർപ്പു തിരുനാളിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജറുസലേമിലെ പുണ്യസ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ഭരണാധികാരികളോട് ആവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കൾ. കത്തോലിക്കാ, ഓർത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് നേതാക്കൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

സമീപ കാലത്തായി വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ വിശുദ്ധ ഭൂമിയെ സംഘർഷഭരിതമാക്കിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് പ്രാദേശിക ക്രിസ്ത്യാനികൾ അവിടെ കഴിയുന്നത്. ക്രൈസ്തവ ദേവാലയങ്ങളും മൃതസംസ്‌കാര ഘോഷയാത്രകളും പൊതുസമ്മേളന വേദികളും ആക്രമണത്തിന്റെ ലക്ഷ്യമായിത്തീർന്നിരിക്കുന്നതായി പ്രസ്താവനയിൽ നേതാക്കൾ ആശങ്ക പങ്കുവയ്ക്കുന്നു. 'പുണ്യസ്ഥലങ്ങളും സെമിത്തേരികളും അശുദ്ധമാക്കപ്പെട്ടു. സംഘർഷം മൂലം ഓശാന ഞായറിലെ പ്രദക്ഷിണം, ഹോളി ഫയർ ചടങ്ങ് ഉൾപ്പെടെയുള്ള പുരാതന ആരാധനാക്രമങ്ങളിൽ ചിലത് ആചരിക്കാനാകുന്നില്ല. വിശുദ്ധ നാടുകളിലേക്കുള്ള തീർത്ഥാടനവും മുടങ്ങി.

മുസ്‌ലിം, ക്രിസ്ത്യൻ, ജൂത മതവിഭാഗങ്ങൾ ഒരുപോലെ ജറൂസലേമിനെ വിശുദ്ധ ഭൂമിയായി കണക്കാക്കുന്നു. മൂന്ന് മത വിഭാഗങ്ങൾക്കും വരും ആഴ്ചകളിൽ മതപരമായ പ്രധാനപ്പെട്ട ചടങ്ങുകളുണ്ട്. ഈ സമയത്ത് നിരവധി പേർ ജറുസലേമിലെ പഴയ നഗരത്തിൽ തിങ്ങിക്കൂടും. ഗ്രിഗോറിയൻ കലണ്ടർ പിന്തുടരുന്ന ക്രൈസ്തവർക്ക് ഏപ്രിൽ ഒൻപതിനാണ് ഉയിർപ്പു തിരുനാൾ. അതേസമയം ഓർത്തഡോക്‌സ് ക്രിസ്ത്യാനികൾ തുടർന്നുള്ള ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും. ജൂതന്മാരെ സംബന്ധിച്ചിടത്തോളം പെസഹാ ആചരണം ഏപ്രിൽ അഞ്ചിന് സൂര്യാസ്തമയം മുതൽ ഏപ്രിൽ 13 വരെ നീണ്ടുനിൽക്കും. മുസ്ലീങ്ങൾക്ക് റമദാൻ മാർച്ച് 22-ന് ആരംഭിച്ചു.

ഫെബ്രുവരിയിൽ പുരാതന നഗരമായ നബ്ലസിലും സമീപ പട്ടണമായ ഹുവാരയിലും ഇസ്രായേലികളും പലസ്തീനിയും തമ്മിൽ വലിയ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ജറുസലേമിലെ ഫ്രാൻസിസ്‌കൻ സന്യാസിമാരുടെ ദ കസ്റ്റഡി ഓഫ് ഹോളി ലാൻഡ് എന്ന കത്തോലിക്കാ സംഘടനയ്ക്കാണ് പുണ്യ സ്ഥലങ്ങളുടെ സംരക്ഷണച്ചുമതല. ക്രൈസ്തവർക്കെതിരേ നിരവധി സമീപകാല ആക്രമണങ്ങളാണ് ഇവർ റിപ്പോർട്ട് ചെയ്തത്. യെരുശലേമിലെ പഴയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഫ്‌ളാഗലേഷൻ പള്ളിയിലെ യേശുക്രിസ്തുവിന്റെ പ്രതിമ യഹൂദ തകർത്തിരുന്നു. ജനുവരിയിൽ, ജറുസലേമിലെ ഒരു ക്രിസ്ത്യൻ സെമിത്തേരി നശിപ്പിക്കപ്പെട്ടു. അർമേനിയൻ ക്വാർട്ടറിൽ 'ക്രിസ്ത്യാനികൾക്ക് മരണം' എന്ന വാചകം ഒരു മഠത്തിന്റെ ചുവരുകളിൽ എഴുതിയിരുന്നു.

Advertisment