Advertisment

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഇരുപത്തി മൂന്നാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും.

Advertisment

publive-image

നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശ്‌സ്ത ഇറാനിയന്‍ സംവിധായനും ജൂറി ചെയര്‍മാനുമായി മജീദ് മജീദിക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം നല്‍കും.

സര്‍ക്കാര്‍ സഹായമില്ലാതെ ചലച്ചിത്ര അക്കാദമി സ്വന്തമായി പണം കണ്ടെത്തിയ നടത്തുന്ന മേളയെന്ന പ്രത്യേകയുണ്ട് 23മത് രാജ്യാന്ത ചലിത്രമേളക്ക്. ചെലവു ചുരുക്കിയുള്ള മേളയാണ്, പക്ഷെ പ്രമേത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തവും കാലിക ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായിരുന്ന ഇറാനിയന്‍ സംവിധായകന്‍ അഫ്ഗര്‍ ഫര്‍ഹാദിയുടെ 'എവരിബഡി നോസ്' ആണ് ഉദ്ഘാട ചിത്രം.

ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്തയാണ് മുഖ്യാതിഥി. ആദ്യ ദിനം 34 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 13 തിയറ്ററുകളിലായി 9000 സീററുകളാണുള്ളത്. 72 രാജ്യങ്ങളില്‍നിന്നായി 164 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. രണ്ട് മലയാള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്. ഈ മാസം 13 വരെയാണ് മേള.

international film festival
Advertisment