Advertisment

റോഡിൽകൂടി ഓടും, ആകാശത്തിലൂടെ പറക്കും - ഫ്‌ളൈയിങ് കാറിന്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വില 2.89 കോടി രൂപ. 660 കിലോ ഭാരം. പെട്രോൾ ആണ് ഇന്ധനം. 1287 കിലോമീറ്റർ ഫുൾടാങ്കിൽ ഒറ്റത്തവണ റോഡിൽ യാത്ര പോകാം. 482 കിലോമീറ്റർ തുടർച്ചയായി പറക്കുകയും ചെയ്യാം. കാർ ഭൂമിയിൽ ലാൻഡ് ചെയ്യാൻ വേണ്ടത് 330 മീറ്റർ സ്ഥലം. റോഡിൽ ഇതിന്റെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററും പറക്കുമ്പോൾ 180 കിലോമീറ്ററും ആയിരിക്കും.

Advertisment

publive-image

ഫ്‌ളൈയിങ് കാർ ഡ്രൈവ് മോഡിൽ നിന്ന് ഫ്‌ളൈയിങ് മോഡിലാക്കാൻ വെറും 10 മിനിറ്റു സമയം മതിയാകും. വാഹനത്തിന്റെ ഡെലിവറി 2020 നു മുന്പുണ്ടാകും.

ഈ കാർ തൽക്കാലം നമുക്ക് ലഭ്യമല്ല. ബ്രിട്ടനിലെ ഡച് കമ്പനിയായ PPL- V International ആണ് നിർമ്മാതാക്കൾ. ആദ്യം ബ്രിട്ടൻ ,യൂറോപ്പ്,നോർത്ത് അമേരിക്ക എന്നീ രാജ്യങ്ങളിലെ കസ്റ്റമർക്കാണ് ഫ്ളൈയിങ് കാറുകൾ ലഭ്യമാകുക. ഈ രാജ്യങ്ങൾ ഫ്‌ളൈയിങ് കാറുകൾക്കുള്ള അനുമതി നൽകിക്കഴിഞ്ഞു.

വില നിശ്ചയിച്ചിരിക്കുന്നത് യു.കെ പൗണ്ടിലാണ്. 20000 പൗണ്ട് അതായത് 2.89 കോടി ഇന്ത്യൻ രൂപ.

Advertisment