Advertisment

ഇറ്റാലിയൻ തെരുവുകൾ വിജനം, വത്തിക്കാനും റോമും ഒറ്റപ്പെട്ടു ! പ്രിയ ജനതയുടെ ദുരിതത്തിൽ പങ്കുചേർന്ന് വിയദെൽ പോപ്പൊളോയിലൂടെ ഒറ്റയ്ക്ക് നടന്നുനീങ്ങി പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പ !

author-image
admin
New Update

- ന്യൂസ് ബ്യൂറോ, വത്തിക്കാൻ 

Advertisment

വത്തിക്കാൻ:  ഇറ്റലിയിലെ തെരുവുകളെല്ലാം വിജനം. വത്തിക്കാനും റോമുമെല്ലാം ഒറ്റപ്പെട്ട നിലയിലാണ്. വെനീസ് ഉൾപ്പെടെയുള്ള നോർത്തേൺ സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപിച്ചിരിക്കുന്നത്.

ഞായാറാഴ്ചയായിരുന്നു ഇറ്റലിയിൽ ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത്. 368 ആയിരുന്നു ഞായറാഴ്ചയിലെ മരണനിരക്ക്. ഇന്നലെ വരെ മാത്രം 1810 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

publive-image

അതേസമയം വത്തിക്കാനിലും റോമിലുമൊന്നും കൊറോണ കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ജനങ്ങൾ വീടുകളിൽ തന്നെ കഴിയേണ്ടി വരുന്നതാണ് സ്ഥിതി. ഭക്ഷ്യവസ്തുക്കൾ, വെള്ളം, മറ്റ് അവശ്യ സാധനങ്ങൾ എന്നിവയൊക്കെ കരുതലുണ്ട്.

പള്ളികൾ അടച്ചിട്ടിരിക്കുകയാണ്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ തന്റെ ജനതയുടെ ദുരിതങ്ങളിൽ നേരിട്ട് പങ്കുചേരുന്നതിന്റെ ഭാഗമായി പിയാസ വെനേസിയ്ക്ക് സമീപം വിയദെൽ പോപ്പൊളോയിലൂടെ നടന്നുനീങ്ങുന്ന ചിത്രം വൈറലായിരുന്നു. സാധാരണ ഈ വഴിയിൽ കൂടി നടന്നു നീങ്ങാൻ പറ്റാത്തത്ര തിരക്കായിരിക്കും

ആഗോള തലത്തിൽ കൊറോണ മരണം ആറായിരം പിന്നിട്ടപ്പോൾ ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 24227 പിന്നിട്ടു.

Advertisment