Advertisment

മാലിന്യം തിരിച്ചെടുത്തില്ലെങ്കിൽ കാനഡയിൽ കൊണ്ടുവന്ന് ഓരോരുത്തരെക്കൊണ്ടും തീറ്റിക്കും - കാനഡയ്ക്ക് ഫിലിപ്പീൻസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്

New Update

മുഖമടച്ച പ്രസ്താവനകൾക്കും ആരെയും കൂസാത്ത പെരുമാറ്റത്തിനും മുഖംനോക്കാത്ത നടപടികൾക്കും പ്രസിദ്ധനായ ഫിലിപ്പീൻസ് പ്രസിഡണ്ട് Rodrigo Duterte ഇപ്പോൾ കാനഡ സർക്കാരിനെതിരെ പുതിയ മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. വിഷയം മാലിന്യമാണ്.

Advertisment

2013 ൽ റീസൈക്കിളിംഗിനായി പ്ലാസ്റ്റിക് എന്നപേരിൽ കാനഡയിൽനിന്നുകൊണ്ടുവന്ന 100 കണ്ടെയ്‌നർ മാലിന്യമാണ് ഇപ്പോൾ വിഷയമായിരിക്കുന്നത് . പ്ലാസ്റ്റിക് എന്ന പേരിലെത്തിയ കണ്ടെയ്‌നറുകൾ നിറയെ ദുർഗന്ധം വമിക്കുന്ന ഡൈപ്പറുകളും കിച്ചൻ വേസ്റ്റുകളുമായിരുന്നു.

publive-image

ഇതേത്തുടർന്ന് സ്വന്തം ചെലവിൽ ഈ മാലിന്യങ്ങൾ കാനഡ തിരിച്ചുകൊണ്ടുപോകണ മെന്ന് 2016 ൽ മനീലയിലെ കോടതി ഉത്തരവിട്ടെങ്കിലും കാനഡ അതിനു തയ്യാറായിട്ടില്ല. ഇതാണിപ്പോൾ പ്രസിഡന്റിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ഒരാഴ്ചക്കകം ഈ കണ്ടെയ്‌നറുകൾ തിരിച്ചെടുക്കാത്ത പക്ഷം കാനഡയ്‌ക്കെതിരെ തങ്ങൾ യുദ്ധം പ്രഖ്യാപിക്കുമെന്നും മുഴുവൻ മാലിന്യങ്ങളും കാനഡയിലെത്തിച്ച് ഓരോരുത്തരെക്കൊണ്ടും തീറ്റിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരിക്കുകയാണ്.

publive-image

എന്നാൽ ഇത് കാനഡയിലെ ഒരു പ്രൈവറ്റ് കമ്പനിയുടെ മാലിന്യമാണെന്നും അവരാണ് അവ കയറ്റിയയച്ച തെന്നും സ്വകാര്യ കമ്പനിയുടെ കാര്യത്തിൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്നും കാനഡയുടെ മറുപടി വന്നതോടെ മാലിന്യവിഷയത്തിൽ ഇരു രാജ്യങ്ങളും നേർക്കുനേർ പോരാട്ടത്തിനായി തയ്യാറെടുത്തുകഴി ഞ്ഞിരിക്കുകയാണ്.

മാലിന്യം തിരികെ കാനഡയിൽ കൊണ്ടുപോയി തള്ളാനായി ഒരു കപ്പൽ സംഘടിപ്പിക്കാൻ ഫിലിപ്പീൻസ് പ്രസിഡണ്ട് അധികാരികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. കടൽമാർഗം ഇവ കാനഡയിലെ ത്തിക്കാനായി യുദ്ധം ചെയ്യാൻ സജ്ജരാകാനും അദ്ദേഹം സൈന്യത്തിനും നിർദ്ദേശം നൽകിക്കഴിഞ്ഞു.

Advertisment