Advertisment

കിലോഗ്രാമിന്റെ പരിഭാഷ ഇന്നുമുതൽ മാറുന്നു

New Update

രു കിലോഗ്രാം എന്നത് 1000 ഗ്രാം എന്ന കണക്കാണ് നാം ഇതുവരെ അംഗീകരിച്ചിരുന്നത്. ഇത് ആധാരമാക്കി 1889 ൽ ലോകത്താദ്യമായി കിലോഗ്രാമിന്റെ വിശ്വ അളവുമാനദണ്ഡം അംഗീകരിക്കപ്പെടുകയായിരുന്നു.

Advertisment

എന്നാൽ ഇന്ന് ഫ്രാൻസിലെ ബ്രസൽസിൽ കിലോഗ്രാമിന്റെ പുതിയ പരിഭാഷ രൂപപ്പെടുകയാണ്. ലോകത്തെ 60 രാജ്യങ്ങളുടെ അംഗീകാരവും ഇതിനുണ്ട്.

publive-image

19 - മതു നൂറ്റാണ്ടിൽ ഫ്രാൻസിലെ International Bureau of Weights and Measures ഓഫീസിൽ ഒരു അടച്ച കണ്ണാടിക്കിണ്ണത്തിൽ ഒരു കിലോ തൂക്കത്തിന് സമാനമായ സിലിണ്ടർ ആകൃതിയുള്ള ഒരു പ്ലാറ്റിനം ഇറീഡിയം ധാതു ഭദ്രമായി സൂക്ഷിക്കുകയുണ്ടായി.

ഈ ധാതു ലോകത്തെ ഒരു കിലോഗ്രാം തൂക്കത്തിന്റെ സംശുദ്ധമായ അളവായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ധാതുവിന്റെ തൂക്കത്തിൽ കാലാകാലങ്ങളായി മാറ്റം ഉണ്ടാകാറുണ്ട്.

publive-image

ഇന്ന് ഈ ധാതു പുറത്തെടുത്തു ശുദ്ധിയാക്കി വീണ്ടും തൂക്കിനോക്കും. അങ്ങനെ ലഭിക്കുന്ന അളവായിരിക്കും ലോകത്ത് ഇനിമുതൽ കിലോഗ്രാമിനുള്ള പുതിയ അളവിന്റെ അടിസ്ഥാനമായി കണക്കാക്കുക.

എന്നാൽ ഇതുമൂലം പൊതുവായി വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. മാത്രവുമല്ല ആളുകളെയിത് വലുതായി ബാധിക്കുകയുമില്ല. വെറും മൈക്രോഗ്രാമിന്റെ മാറ്റമാകും ഉണ്ടാകുക. മൈക്രോഗ്രാമം അളവിൽ ബിസ്സിനസ്സ് നടത്തുന്ന സ്ഥാപനങ്ങളെ ഇത് ഇനിമുതൽ സാരമായി ബാധിക്കും.

publive-image

ദൂരം അളക്കുന്നതിനു മീറ്റർ എന്നപോലെയും എനർജി അളക്കുന്നതിനുള്ള Planck's constant പോലെയും ലോഹം ഉപയോഗിക്കാതെ കിലോഗ്രാം അളക്കുന്നതിനുമുള്ള സംവിധാനത്തിനാണ് വൈജ്ഞാനികർ ഇപ്പോൾ അധികമായി ഊന്നൽ നൽകുന്നത്. അതാകും കൃത്യതയുള്ളതെന്നും കണക്കാക്കപ്പെടുന്നു.

publive-image

പാരീസിൽ വച്ചിരിക്കുന്നതുപോലുള്ള ധാതുവിന്റെ അതേ മോഡൽ ഭാരതത്തിന്റെ പക്കലുമുണ്ട്. ഇതിനു Number 57 എന്നാണു പറയുന്നത്.ഇത് ഭാരതത്തിന്റെ ഒഫീഷ്യൽ കിലോഗ്രാമാണ്. ഭാരതത്തിൽ നിലവിലുള്ള എല്ലാ അളവുപകരണങ്ങളും Number 57 അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളകളിൽ Number 57 പാരീസിലേക്കയച്ചു തൂക്കത്തിൽ കൃത്യത വരുത്തി പുതുക്കാറുമുണ്ട്.

Advertisment