ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നുവെന്ന് മാര്‍പ്പാപ്പ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, September 25, 2018

എസ്റ്റോണിയ:  ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭ കാലത്തിനൊത്ത് മാറണം. ഭാവിതലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നും എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കവെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

തങ്ങളുടെ പ്രശ്‌നങ്ങള്‍ സഭ മനസിലാക്കുന്നില്ലെന്നും  അതിനായി ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്ത യുവാക്കളില്‍ ശക്തമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ പറയുന്നു. ലൈംഗികാരോപണങ്ങളിലും സാമ്പത്തിക തട്ടിപ്പിനേക്കുറിച്ചുള്ള ആരോപണങ്ങളിലും സഭയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതില്‍ അവര്‍ അസംതൃപ്തരാണ്. ഇത്തരം ആരോപണങ്ങളില്‍ സഭ കൂടുതല്‍ സുതാര്യമായും സത്യസന്ധതയോടെയും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഞങ്ങളില്‍ തന്നെ പരിവര്‍ത്തനം വരേണ്ടതുണ്ടെന്നും യുവാക്കളുടെ പക്ഷത്ത് നില്‍ക്കേണ്ടതുണ്ടെന്ന് മനസിലേക്കണ്ടതുണ്ടെന്നും മാര്‍പാപ പറയുന്നു. യുവാക്കളെ അസംതൃപ്തരാക്കുന്ന സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മനിയില്‍ ബിഷപ്പുമാര്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട പീഡന പരമ്പരകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാറ്റത്തിനുള്ള ആഹ്വാനം വന്നിരിക്കുന്നത്.

×