Advertisment

അതിര്‍ത്തി സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു മുന്‍ഗണന: ട്രംപ്

author-image
പി പി ചെറിയാന്‍
Updated On
New Update

വാഷിംഗ്ടണ്‍ ഡി സി:  മയക്ക് മരുന്നും, ടെറൊറിസ്റ്റുകളും അതിര്‍ത്തി കടന്ന് അമേരിക്കയുടെ മണ്ണിലേക്ക് പ്രവേശിക്കുവാന്‍ അനുവദിക്കുകയില്ലെന്നും, ഇവരെ പ്രതിരോധിക്കുന്നതിന് അതിര്‍ത്തിയില്‍ സുരക്ഷാ മതില്‍ പണിയുക എന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും തയ്യാറാണെന്ന് പ്രസിഡന്റ് ട്രംമ്പ് ഡമോക്രാറ്റിക്ക് നേതാക്കളുമായി വൈറ്റ് ഹൗസില്‍ ഡിസംബര്‍ 11 ന് നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി.

Advertisment

publive-image

ബോര്‍ഡര്‍ സെക്യൂരിറ്റി വര്‍ദ്ധിപ്പിക്കേണ്ടതാണെന്ന ചര്‍ച്ചയില്‍ പങ്കെടുത്ത സെനറ്റ് മൈനോറട്ടി ലീഡര്‍ ചക്ക് ഷമും, ഹൗസ് മൈനോറട്ടി ലീഡര്‍ നാന്‍സി പെളോസിയും സമ്മതിച്ചുവെങ്കിലും, സുരക്ഷാമതില്‍ പണിയുന്നതിന് തുക അനുവദിക്കാന്‍ കഴിയുകയില്ലെന്നും ഇവര്‍ പറഞ്ഞു. തുക അനുവദിച്ചില്ലെങ്കില്‍ ഗവണ്മെണ്ട് പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രസിഡന്റ് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നാന്‍സി പറഞ്ഞു.

രണ്ടായിരം മൈലുകള്‍ നീണ്ടുകിടക്കുന്ന അതിര്‍ത്തി മുഴുവനായും സുരക്ഷാ മതില്‍ കെട്ടി ഉറപ്പിക്കേണ്ടതില്ലെന്നും എന്നാല്‍ പ്രധാന സ്ഥാനങ്ങളില്‍ ഇത് അനിവാര്യമാണെന്നും ട്രംമ്പും പറഞ്ഞു. രണ്ട് പേരും തമ്മിലുള്ള വാക്ക്‌പോര് നിശ്ശബ്ദനായിരുന്നു വാസ് പ്രസിഡന്റ് പെന്‍സ് ശ്രദ്ധിച്ചിരുന്നു. ഹൗസും, സെനറ്റും ഈ ആവശ്യത്തിന് 5 ബില്ല്യണ്‍ ഡോളര്‍ അനുവദിക്കുമെന്ന് ട്രംമ്പ് ഡമോക്രാറ്റിക്ക് പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.

ഈ വിഷയത്തില്‍ തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ ഗവണ്മെണ്ട് ഷട്ട് ഡൗണ്‍ ചെയ്യേണ്ടിവന്നാലും അതിലും ഞാന്‍ അഭിമാനിക്കുന്നതായി പ്രസിഡന്റ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു.

Advertisment