Advertisment

ഇല്ലിനോയ്ഡ് ആദ്യ കോവിഡ് 19 മരണം റിട്ടയേര്‍ഡ് നഴ്‌സിന്റേത്

New Update

ഇല്ലിനോയ്:  ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മൂലം ആദ്യമരണം സംഭവിച്ചത് പട്രീഷ ഫ്രിസന്റ (61) എന്ന റിട്ടയേര്‍ഡ് നഴ്‌സിന്റേതാണെന്ന മാര്‍ച്ച് 17 ചൊവ്വാഴ്ച ഇല്ലിനോയ് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്‌സ്‌ക്കറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിച്ചു.

Advertisment

publive-image

ശ്വാസകോശ സംബന്ധമായ ചികിത്സക്കിടയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രി ജീവനക്കാര്‍ ഇവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി ഐസലേറ്റ് ചെയ്തിരുന്നു. ന്യുമോണിയായും തുടര്‍ന്ന് കൊറോണ വൈറസും ഇവരില്‍ കണ്ടെത്തി.

നിരവധി അംഗങ്ങളുള്ള കുടുംബത്തില്‍ നിന്നാണ് പട്രീഷ ചികിത്സക്കായി ആശുപത്രിയില്‍ എത്തിയത്. ഇവരില്‍ കൊറോണ വൈറസ് കണ്ടെത്തിയതോടെ എല്ലാ അംഗങ്ങളും സ്വയം വീട്ടില്‍ ഒതുങ്ങി കഴിയുകയാണ്.

ഗവര്‍ണര്‍ ഇവരുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. മെഡിക്കല്‍ എക്‌സാമിനര്‍ ഇതുവരെ മരണം കൊവിഡ് 19 മൂലമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ചിക്കാഗൊയില്‍ ഇതുവരെ 288 കൊവിഡ് 19 കേസ്സുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഓരോ ദിവസവും ഇതിന്റെ എണ്ണം കൂടിവരികയാണ്. ഡ്യുപേജ് കൗണ്ടിയിലെ നഴ്‌സിങ്ങ് ഹോമില്‍ 30 താമസക്കാര്‍ക്കും, പന്ത്രണ്ട് ജിവനക്കാര്‍ക്കും കൊവിഡ് 19 കണ്ടെത്തിയിട്ടുണ്ട്.

ഹെല്‍ത്ത് കെയര്‍ വര്‍ക്കേസ് രോഗം വരാതിരിക്കുന്നതിനും, മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കുന്നതിനും പ്രത്യേകം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ഹെല്‍ത്ത് ഡയറക്ടര്‍ ഡോ നോസി എസ്‌ക്കി അഭ്യര്‍ത്ഥിച്ചു.

Advertisment