Advertisment

2000 വര്‍ഷം മുന്‍പുള്ള സെമിത്തേരിയില്‍ നിന്നും കണ്ടെത്തിയത് ഐ ഫോണോ?.... യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ഗവേഷകര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

2000 വര്‍ഷം മുന്‍പുള്ള സെമിത്തേരിയില്‍ നിന്നും കണ്ടെത്തിയത് ഐ ഫോണോ?... യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് ഗവേഷകര്‍. 2007 ജൂണ്‍ 29നാണ് ലോകത്ത് ആദ്യമായി ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങുന്നത്.

Advertisment

publive-image

പിന്നെങ്ങനെ അതിനും 2000 വര്‍ഷം മുന്‍പ് ഐഫോണ്‍ ലോകത്തുണ്ടാകുന്നത്. എന്നാല്‍ ഇതു കേട്ടാല്‍ ആരായാലും ചിരിച്ചു പോകും. പക്ഷേ റഷ്യയിലെ പുരാവസ്തുഗവേഷകര്‍ സമ്മതിക്കില്ല. അവരുടെ കയ്യില്‍ അതിന്റെ തെളിവുണ്ടെന്നാണു പറയുന്നത്. ആ 'തെളിവിന്റെ' ചിത്രങ്ങളും അവര്‍ പുറത്തുവിട്ടു.

റഷ്യയിലുമുണ്ട് ഒരു അറ്റ്‌ലാന്റിസ്. സൈബീരിയന്‍ മേഖലയിലെ ടുവ എന്നറിയപ്പെടുന്ന സ്ഥലത്താണിത്. റഷ്യന്‍ അറ്റ്‌ലാന്റിസ് എന്നറിയപ്പെടുന്ന ഇവിടം വര്‍ഷത്തില്‍ മിക്ക സമയവും വെള്ളത്തിനടിയിലായിരിക്കും. ഒരു അണക്കെട്ടിന്റെ നിര്‍മാണത്തെത്തുടര്‍ന്നായിരുന്നു പ്രദേശത്ത് 56 അടിയിലേറെ ഉയരത്തില്‍ വെള്ളം കയറിയത്. പക്ഷേ മേയ്, ജൂണ്‍ മാസങ്ങളില്‍ വെള്ളമിറങ്ങും.

അതോടെ പുരാവസ്തു ഗവേഷകരെത്തി ഗവേഷണം നടത്തും. ബിസി മൂന്നാം നൂറ്റാണ്ടിനും എഡി ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്ക് ഈ മേഖല ഭരിച്ചിരുന്നത് ഷിയോങ്‌നു ഗോത്ര വിഭാഗമായിരുന്നു. വമ്ബന്‍ സാമ്രാജ്യവുമായിരുന്നു അവരുടേത്. തികച്ചും പ്രാകൃതരീതിയിലായിരുന്നു ജീവിതം.

പുരാതന കാലത്തെ ശവകുടീരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ നിര്‍മിതികളാണ് ഇവിടെയുള്ളത്. അത്തരമൊരു ശവകുടീരത്തിലാണ് 'ഐഫോണ്‍' കണ്ടെത്തിയതും. ഒരു ശവകുടീരത്തില്‍ കിടന്നിരുന്ന അസ്ഥികൂടത്തിനൊപ്പം കറുത്ത നിറത്തിലൊരു ഫലകമുണ്ടായിരുന്നതിനെയാണ് ഗവേഷകര്‍ ഐഫോണെന്നു വിശേഷിപ്പിച്ചത്. ഏഴിഞ്ച് നീളവും മൂന്നിഞ്ച് വീതിയുമുള്ളതായിരുന്നു അത്.

യഥാര്‍ഥത്തിലുള്ള ഫോണല്ലെന്നത് വ്യക്തം. പക്ഷേ ഇന്നത്തെ കാലത്തെ ഐഫോണിനെയാണ് ആ കാഴ്ച ആദ്യം ഓര്‍മിപ്പിച്ചതെന്നും ഗവേഷകര്‍ പറയുന്നു. കറുത്ത ഫലകത്തില്‍ മുത്തുമണികള്‍ പതിച്ച നിലയിലായിരുന്നു. യഥാര്‍ഥത്തില്‍ ഒരു ബെല്‍റ്റിന്റെ ബക്ക്‌ളായിരുന്നു അതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Advertisment