Advertisment

ഐപിഎല്‍: ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു; ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിന് അയച്ചു.

ഓപ്പണര്‍മാരുടെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായത് ഡല്‍ഹിക്ക് തിരിച്ചടിയായി.റണ്ണൊന്നുമെടുക്കാതെ ശിഖര്‍ ധവാന്‍ റണ്ണൗട്ടാവുകയായിരുന്നു. ഒമ്പത് പന്തില്‍ അഞ്ച് റണ്ണെടുത്ത പൃഥി ഷായും പുറത്തായി. 13 പന്തില്‍ ഏഴ് റണ്‍സെടുത്ത ഷിമ്‌റോണ്‍ ഹെറ്റ്‌മൈറും പുറത്തായി.

ഡല്‍ഹി ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പൃഥി ഷാ, ശിഖര്‍ ധവാന്‍, ഷിമ്‌റോണ്‍ ഹെറ്റ്‌മൈര്‍, റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ട്ട്‌ജെ, മോഹിത് ശര്‍മ്മ.

പഞ്ചാബ് ടീം: കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, നിക്കോളാസ് പുരാന്‍, സര്‍ഫറാസ് ഖാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്രിസ് ജോര്‍ദാന്‍, കൃഷ്ണപ്പ ഗൗതം, ഷെല്‍ഡണ്‍ കോട്ട്രെല്‍, മുഹമ്മദ് ഷമിസ രവി ബിഷ്‌ണോയി.

Advertisment