Advertisment

ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്ലാമിക് സ്റ്റേറ്റ് പുതിയ നീക്കത്തിലേക്ക്. ഇത് സംബന്ധിച്ച വിവരം ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് വെളിപ്പെടുത്തി. ഐഎസിന്റെ ആസ്ഥാനം സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് മാറ്റുകയാണ്.

Advertisment

publive-image

ഇത് ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നും സരീഫ് പറഞ്ഞു. അഫ്ഗാന്‍ കേന്ദ്രീകരിക്കുന്ന ഐഎസ് തജിക്കിസ്ഥാനിലും ഉസ്ബസ്‌കിസ്ഥാനിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഐഎസിന്റെ പുതിയ നീക്കം ഇന്ത്യയെയും ഇറാനെയും പാകിസ്ഥാനെയും ഒരു പോലെ ആശങ്കപ്പെടുത്തുന്നതാണ്.

ഐഎസിനെ ഇല്ലാതാക്കാന്‍ ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും സരീഫ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ഇരുപതിലധികം വരുന്ന ഐഎസ് ഭീകരര്‍ ഇന്ത്യന്‍ ഏജന്‍സികളെ കബളിപ്പിക്കാനായി ഇറാനെ മാര്‍ഗമായി തെരഞ്ഞെടുക്കുന്നതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment