Advertisment

ഇ​ര്‍​ഫാ​ന്‍ പ​ത്താ​ന്‍ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു

New Update

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ ഓ​ള്‍​റൗ​ണ്ട​ര്‍ ഇ​ര്‍​ഫാ​ന്‍ പ​ത്താ​ന്‍ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​ര്‍​റ്റു​ക​ളി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്നു​വെ​ന്ന് പ​ത്താ​ന്‍ അ​റി​യി​ച്ചു.

Advertisment

publive-image

പ​രി​ക്കും ഫോ​മി​ല്ലാ​യ്മ​യും മൂ​ലം ഏ​റെ​ക്കാ​ല​മാ​യി ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന പ​ത്താ​ന്‍ 2017നു ​ശേ​ഷം ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ലും ക​ളി​ച്ചി​ട്ടി​ല്ല.യുവരാജ് സിംഗിന്‍റെ പാത പിന്തുടര്‍ന്ന് വിദേശ് ടി20 ലീഗുകളില്‍ കളിക്കുന്നതിനായാണ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് സൂചന..

ആഭ്യന്തര ക്രിക്കറ്റില്‍ ജമ്മു കശ്മീര്‍ ടീമിന്‍റെ കളിക്കാരനായും ഉപദേശകനായും

പ്രവര്‍ത്തിക്കുകയാണ് നിലവില്‍ പത്താന്‍. വരും സീസണില്‍ ജമ്മു കശ്മീര്‍ ടീമിന്‍റെ ഉപദേശകനായി തുടരുമെന്നും പത്താന്‍ പറഞ്ഞു.

2003ല്‍ ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലാണ് ഇര്‍ഫാന്‍ പത്താന്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ് മാത്രമാണ് പത്താന് വീഴ്ത്താനായത്. എന്നാല്‍ 2006ലെ പാക് പര്യടനമാണ് പത്താന്‍റെ തലവര മാറ്റിയത്.

കറാച്ചി ടെസ്റ്റില്‍ ആദ്യ ഓവറുകളില്‍ തന്നെ ഹാട്രിക്കുമായി തിളങ്ങിയ പത്താന്‍ ഏകദിനത്തിലും പിന്നീടുവന്ന ടി20യിലും ഒരുപോലെ മികവറിയിച്ചു. 2007ലെ ആദ്യ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് പത്താനായിരുന്നു.

ഇന്ത്യക്കായി 29 ടെസ്റ്റില്‍ കളിച്ച പത്താന്‍ 100 വിക്കറ്റും 1105 റണ്‍സും നേടി. 120 ഏകദിനങ്ങളില്‍ 1544 റണ്‍സടിച്ച പത്താന്‍ 173 വിക്കറ്റുകളും വീഴ്ത്തി. 24 ടി20

മത്സരങ്ങളില്‍ 172 റണ്‍സടിച്ച പത്താന്‍ 28 വിക്കറ്റുകളും വീഴ്ത്തി.

irfanpathan resignation4
Advertisment