Advertisment

അയര്‍ലണ്ടിലെ മലയാളി നഴ്സിന്റെ മരണം ചികിത്സാപിഴവ് മൂലമെന്ന് സംശയം

author-image
ന്യൂസ് ബ്യൂറോ, അയര്‍ലണ്ട്
Updated On
New Update

publive-image

Advertisment

അയര്‍ലണ്ട് : അയര്‍ലണ്ടിലെ ലിമെറിക്കില്‍ യുവ മലയാളി നഴ്സിന്റെ മരണം ചികിത്സാപിഴവ് മൂലമെന്ന് സംശയം. ലിമറിക് സെ.ജോണ്‍സ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ പാലാ കത്തീഡ്രല്‍ പള്ളി ഇടവകാംഗമായ ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യ ടിനി സിറി (ടിനി സെബാസ്റ്റ്യന്‍ 37) ആണ് ഇന്നുച്ചയ്ക്ക് മരിച്ചത്.

ഗര്‍ഭായ സംബന്ധയായ അസുഖത്തിനായിരുന്നു ടിനി ചികിത്സ തേടിയത്. ഓവേറിയന്‍ സിസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍ജറിയെത്തുടര്‍ന്നാണ് പെട്ടെന്ന് അബോധാവസ്ഥയിലായ ടിനിയെ ഉടന്‍ തീവ്രപരിചരണവിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രി അധികൃതരുടെ പക്കല്‍ നിന്നുണ്ടായ പിഴവാണോ എന്ന പരിശോധന നടക്കുന്നുണ്ട്.

ഭര്‍ത്താവ് സിറിള്‍ ജോയി ലിമറിക്കില്‍ ചെഫായി ജോലി ചെയ്യുന്നു. റിയ ( 8 വയസ് ), റിയോണ്‍ ( 4 വയസ് ) എന്നിവര്‍ മക്കളാണ്.

irland
Advertisment