Advertisment

പുതിയ ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ മോഹന്‍ലാലും ബൈജു രവീന്ദ്രനും ? താരം ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയത് പുതിയ ടീം വാങ്ങുന്നതിനുള്ള ചര്‍ച്ചകളുടെ ഭാഗമെന്ന് അഭ്യൂഹങ്ങള്‍; പുതിയ ഐപിഎല്‍ ടീം കേരളം കേന്ദ്രീകരിച്ചോ ?

New Update

publive-image

Advertisment

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ 2021 ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താനാണ് നീക്കമെന്ന് ബിസിസി പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു മുന്നോടിയായി എത്രയും പെട്ടെന്ന് താരലേലം നടത്താന്‍ ബിസിസിഐ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021ന്റെ തുടക്കത്തില്‍ തന്നെ മെഗാ ലേലം നടത്തുമെന്നും ഇതിന് തയ്യാറാകാനും ബിസിസിഐ ഫ്രാഞ്ചെസികളെ അറിയിച്ചതായും സൂചനയുണ്ട്.

അടുത്ത സീസണ്‍ മുതല്‍ പുതിയതായി ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്താനും ബിസിസിഐക്ക് പദ്ധതിയുണ്ട്. അഹമ്മദാബാദ് കേന്ദ്രമായി പുതിയ ടീം വരുമെന്ന വാര്‍ത്തകളാണ് കൂടുതലായും പ്രചരിക്കുന്നത്. എന്നാല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ തിരിച്ചുവരവ് മലയാളി ആരാധകരും പ്രതീക്ഷിക്കുന്നു.

പുതിയ ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകവെ നടന്‍ മോഹന്‍ലാല്‍ ഐപിഎല്‍ ഫൈനല്‍ കാണാന്‍ ദുബായ് സ്റ്റേഡിയത്തിലെത്തിയത് പുതിയ അഭ്യൂഹങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. വെറുമൊരു സന്ദര്‍ശനം മാത്രമല്ല താരം നടത്തിയിരിക്കുന്നതെന്നും പുതിയ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണെന്നും വിവിധ സ്‌പോര്‍ട്‌സ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോഹന്‍ലാലിനൊപ്പം ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനും പുതിയ ടീം വാങ്ങാന്‍ രംഗത്തുണ്ടെന്നാണ് അഭ്യൂഹങ്ങള്‍.

ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകനായ രജനീഷ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ...

'' ഐപിഎല്‍ ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ എത്തിയതില്‍ കൂടുതല്‍ കാര്യങ്ങള്‍ കാണാനുണ്ട്. ബൈജുവിനൊപ്പം മോഹന്‍ലാലും ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നാണ് കിംവദന്തി. എന്നാല്‍ ഇത് ഔദ്യോഗികമല്ല.

Advertisment