അന്തര്‍ദേശീയം

പാലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷം വീണ്ടും; ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ച് ഹമാസ്, വ്യോമാക്രമണം നടത്തി തിരിച്ചടിച്ച് ഇസ്രയേല്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, June 16, 2021

ഗാസ: സൗത്തേണ്‍ ഇസ്രായേലിലേക്ക് ബലൂണ്‍ ബോംബുകള്‍ വിക്ഷേപിച്ച് ഹമാസ് .  ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഒരു ഇടവേളയ്ക്കു ശേഷം പോരാട്ടം വീണ്ടും കനക്കുകയാണ്‌

ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം മെയ് 21 ന് അവസാനിച്ച ശേഷമാണ് വീണ്ടും മേഖല സംഘര്‍ഷ ഭരിതമാവുന്നത്. ഗാസ സിറ്റിയിലെയും ഖാന്‍ യുനിസിലെയും ഹമാസ് സൈനിക കേന്ദ്രങ്ങളിലേക്കും വ്യോമാക്രണണം നടന്നതായി ഇസ്രായേല്‍ സേന അറിയിച്ചു.

കിഴക്കന്‍ ജറുസേലമില്‍ ജൂത ദേശീയ വാദികളുടെ റാലി കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനെതിരെ ഹമാസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി നിലവില്‍ വിവരമില്ല.

 

×