Advertisment

ഇന്ത്യന്‍ ആര്‍മി എല്ലാവരുടേതുമാണ്. ഇന്ത്യന്‍ ആര്‍മി എന്റെ സൈന്യമാണ്. മോദിയുടെ സൈന്യമാണ് ;യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പ്രതിരോധിച്ച് വിവേക് ഒബ്‌റോയ്

New Update

ഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സൈന്യം എന്നു വിശേഷിപ്പിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഏറ്റുപിടിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. വിവേക് ഒബ്‌റോയ് നായകനാകുന്ന ‘ പി.എം നരേന്ദ്രമോദി’ റിലീസ് ചെയ്യാനിരിക്കേയാണ് ഒബ്‌റോയി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

Advertisment

publive-image

‘ഇന്ത്യന്‍ ആര്‍മി എല്ലാവരുടേതുമാണ്. ഇന്ത്യന്‍ ആര്‍മി എന്റെ സൈന്യമാണ്. മോദിയുടെ സൈന്യമാണ്.’ എന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്.

‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്, പാക്കിസ്ഥാനെതിരായ ആക്രമണം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇന്ത്യന്‍ സൈന്യം ചെയ്യുന്നുണ്ട്, എന്തുകൊണ്ടാണ് ബി.ജെ.പി ഇതിന്റെ ക്രഡിറ്റ് ഏറ്റെടുക്കുന്നത്’ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സൈന്യത്തെ മോദി സേനയെന്ന് യോഗി പരാമര്‍ശിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തെ കുറിച്ചുള്ള ശരിയായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഗാസിയാബാദിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

Advertisment