Advertisment

ഇറ്റലിയിൽ കുടുങ്ങി കിടന്ന പ്രവാസി മലയാളികൾ നാട്ടിലേക്ക് : ശനിയാഴ്ച രാവിലെ ഒൻപതരയ്ക്ക് കേരളത്തിലെത്തും

New Update

കൊച്ചി: മൂന്നു ദിവസമായി ഇറ്റലിയിൽ കുടുങ്ങി കിടന്ന 45 പ്രവാസി മലയാളികൾ നാട്ടിലേക്ക്. ശനിയാഴ്ച രാവിലെ ഒൻപതരയ്ക്ക് ഇവർ കേരളത്തിലെത്തും. ഇറ്റാലിയൻ സമയം 3.30 നുള്ള ദുബായ് എയർ വിമാനത്തിലാണ് യാത്രതിരിച്ചിരിക്കുന്നത്. കണക്ടറ്റഡ് ഫ്ലൈറ്റ് വഴി ഇവർ കേരളത്തിലെത്തും.

Advertisment

publive-image

പൊതു പ്രവർത്തകനും ഒഐസിസി നാഷണൽ പ്രസിഡണ്ടായിട്ടുള്ള ജോമോൻ തോമസ് കുഴിക്കാട്ടിന്റെ നിരന്തര ഇടപെടലിനെ തുടർന്ന്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായും എംബസിയുമായും ഉമ്മൻചാണ്ടി സംസാരിച്ചിരുന്നു.

എന്നിട്ടും തടസ്സങ്ങൾ നീങ്ങാതെ വന്നതോടെ ഉമ്മൻചാണ്ടിയുടെ നിർദ്ദേശ പ്രകാരം ബെന്നി ബെഹന്നാൻ എം പി വിഷയം ലോക്സഭയിൽ ഇന്നലെ ഉന്നയിച്ചിരുന്നു. എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കാൻ ഇടപെടലുകൾ നടത്തുമെന്ന് കേന്ദ്രസർക്കാർ മറുപടി നൽകിയിരുന്നു. തുടർന്ന് എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ ഈർജ്ജിത ശ്രമങ്ങളാണ് മലയാളികളുടെ മടക്കത്തിന് വഴിയൊരുക്കിയത്.

Advertisment