Advertisment

കശ്മീരിലെ കത്വയിൽ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി ;  ആറ് എകെ 47 തോക്കുകള്‍ പിടിച്ചെടുത്തു ; മൂന്ന് പേരെ അറസ്റ്റു ചെയ്തു 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീന​ഗർ :   കത്വയിൽ ആയുധങ്ങളുമായി പോയ ട്രക്ക് പിടികൂടി.   കശ്മീരിനും പഞ്ചാബിനും ഇടയിലുള്ള അതിർത്തിയിൽ വച്ചാണ് പൊലീസ് ട്രക്ക് പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റു ചെയ്തു.

Advertisment

publive-image

ഇന്ന് രാവിലെയാണ് സംഭവം. ട്രക്കിൽ നിന്നും ആറ് എകെ 47 തോക്കുകളും പിടി കൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്ത് വരികയാണ്. ഭീകരർക്ക് കൈമാറാനാണ് ആയുധങ്ങളുമായി പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ട്രക്കിനുള്ളിൽ ഒളിപ്പിച്ചുവച്ച ആയുധങ്ങളുടെ പൂർണമായ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല.

Advertisment