Advertisment

ചാണകം പണ്ട് വീടുകൾ ശുദ്ധിയാക്കാൻ ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ട് എന്നെ ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷമാണ്; ഇന്ധനവില ഇനിയും കൂട്ടണം; ജേക്കബ് തോമസ്

New Update

തിരുവനന്തപുരം: ബി.ജെ.പി പ്രാഥമിക അം​ഗത്വം എടുത്തതിന് പിന്നാലെ ഇന്ധല വലി വർദ്ധനവിനെ ന്യായീകരിച്ച് മുൻ ഡി.ജി.പി ജേക്കബ് തോമസ് രം​ഗത്ത്.ഇന്ധന വില വർദ്ധിച്ചാൽ ഉപയോഗം കുറയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇന്ധനവില ഇനിയും കൂട്ടിയാൽ അതിന്റെ ഉപയോഗം കുറയ്ക്കാം. ടെസ്ല പോലുള്ള കമ്പനികൾ അതിന്റെ സാധ്യത തുറക്കുകയാണ്.

Advertisment

publive-image

ഇതോടെ ഇന്ത്യയിൽ ഇലക്ട്രിക്ക് കാറുകളെത്തും. ഇന്ധന വില വർദ്ധിക്കുന്നത് നല്ലതാണെന്ന് പരിസ്ഥിതി വാദിയായ ഞാൻ പറയും. നികുതി കൂട്ടിയാലേ പാലം പണിയാനും സ്കൂളിൽ കമ്പ്യൂട്ടർ വാങ്ങാനും കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

തന്നെ ചാണകസംഘിയെന്ന് വിളിക്കുന്നതിനേയും അദ്ദേഹം സ്വാഗതം ചെയ്തു. ചാണകം പണ്ട് വീടുകൾ ശുദ്ധിയാക്കാൻ ഉപയോഗിച്ചിരുന്നതാണ്. അതുകൊണ്ട് ജേക്കബ് തോമസിനെ ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷമാണ് എന്ന് അദ്ദേഹം പറഞ്ഞു.

jacob thomas jacob thomas speaks
Advertisment