Advertisment

സഭാ തർക്കം നിയമ നിർമാണത്തിലൂടെ പരിഹരിക്കണം: യാക്കോബായ സഭ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു: വിശ്വാസികൾ ഒപ്പിട്ട ഭീമ ഹർജി ​ഗവർണർക്ക് സമർപ്പിച്ചു

New Update

തിരുവനന്തപുരം: സഭാ തർക്കം നിയമ നിർമാണത്തിലൂടെ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. വിശ്വാസികൾ ഒപ്പിട്ട ഭീമ ഹർജി ​ഗവർണർക്ക് സമർപ്പിച്ചു.

Advertisment

publive-image

രണ്ട് വിഭാഗങ്ങളെയും ഒന്നിച്ച് ഉച്ചഭക്ഷണത്തിനിരുത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ​ഗവർണർ പ്രതികരിച്ചു. മഞ്ഞുരുക്കാൻ സാധിക്കുമെങ്കിൽ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്സ്, യാക്കോബായ സഭാപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രശ്നത്തിൽ തുടർചർച്ചകൾക്കായി മിസോറം ഗവർണർ പി എസ് ശ്രീധരൻപിള്ളയെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെയും മോദി ചുമതലപ്പെടുത്തി.

ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കപ്പെട്ടെന്നും, കോടതിവിധികളിലെ നീതി നിഷേധമാണ് ചർച്ച ചെയ്യേണ്ടതെന്നും ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും യാക്കോബായ സഭാപ്രതിനിധികൾ പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധിയിൽ വിട്ടുവീഴ്ച ചെയ്യാൻ ഓർത്തഡോക്സുകാർ തയ്യാറല്ല.

Advertisment