Advertisment

മാധ്യമ പ്രവര്‍ത്തകന് നേരെ വനിതാ പൊലീസുകാരിയുടെ അസഭ്യവർഷം ; ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോൺസ്റ്റബിൾ ഉപകരണങ്ങൾ തകർത്തു ; സംഭവം നിയമസഭയ്ക്ക് മുന്നില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : നിയമസഭാ പരിസരത്തു വച്ച് ജയ്ഹിന്ദ് ടി.വി ക്യാമറമാന് നേരെ വനിതാ പോലീസ് കോൺസ്റ്റബിളിന്റെ കയ്യേറ്റം. യാതൊരു പ്രകോപണവുമില്ലാതെയാണ് വനിതാ പോലീസിന്റെ കയ്യേറ്റം.

Advertisment

publive-image

അസഭ്യ വർഷവുമായി എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്യാമറ മാനെ മർദ്ദിക്കുകയും ക്യാമറ ഉൾപ്പടെയുള്ള ഉപകരങ്ങൾ തകർക്കുകയും ചെയ്തു.ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോൺസ്റ്റബിൾ ഉപകരണങ്ങൾ തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും സ്‌പീക്കർക്കും പരാതി നൽകി.

സഹപ്രവർത്തകർ എത്തി ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും അസഭ്യ വർഷം തുടരുകയായിരുന്നു. മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവഷിക ദിനാചരണ പരുപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം.

Advertisment