Advertisment

മുഹമ്മദലി വധക്കേസ് പ്രതി ജെയ്മോൻ 20 ക്രിമിനല്‍ കേസുകളിലെ പ്രതി ; നിരവധി സ്ത്രീകളെ വശീകരിച്ച് മറ്റുള്ളവര്‍ക്ക് കാഴ്ച്ചവച്ചു, കുട്ടികളെ പീഡിപ്പിച്ചു ; പ്രമുഖ രാഷ്ട്രീയ നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കാനും ശ്രമിച്ചിരുന്നു ; വെളിപ്പെടുത്തല്‍ ഇങ്ങനെ..

New Update

മലപ്പുറം : കാളികാവ് മൂച്ചിക്കൽ മരുദത്ത് മുഹമ്മദലി വധക്കേസ് പ്രതി ജെയ്മോൻ 20 ക്രിമിനല്‍ കേസുകളിലെ പ്രതി. പല കേസുകളിലും ശിക്ഷയനുഭവിച്ചതും മറ്റു ചിലതിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതുമാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തി.

Advertisment

സ്വന്തം പേരിൽ സിം കാർഡോ മൊബൈൽ ഫോണോ പ്രതി ജെയ്മോന്‍ ഉപയോഗിച്ചിരുന്നില്ല. ഇതാണ് അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടുന്നതിന് കാലതാമസം നേരിടാൻ പ്രധാന കാരണം.

publive-image

തട്ടിക്കൊണ്ടു പോകൽ, വധശ്രമം, മോഷണം, വീടു കയറി അക്രമണം, ഭീഷണിപ്പെടുത്തൽ, സ്ത്രീകളെ വശീകരിച്ച് മറ്റുള്ളവർക്ക് കാഴ്ചവെക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കൽ, തുടങ്ങിയവയാണ് പ്രധാന കുറ്റങ്ങൾ. സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ ഹണി ട്രാപ്പിൽ കുടുക്കാനുള ശ്രമവും നടന്നു. ഈ സംഭവത്തില്‍ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. തിരുവനന്തപുരം, കണ്ണൂർ, സെൻട്രൽ ജയിലുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ജാമ്യത്തിലിറങ്ങി മുങ്ങുന്ന പ്രതി ഇടക്കിടെ താവളംമാറ്റുകയാണ് പതിവ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഉന്നത ക്രിമിനൽ റാക്കറ്റുമായി അടുത്ത ബന്ധമാണുള്ളത്. കൊലപാതക കേസ് അന്വേഷിച്ചിരുന്ന സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനെ ഫോണിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പല കേസ്സുകളിലും അന്വേഷണം നടക്കുന്നതിനിടെയാണ് അഞ്ചച്ചവിടി കൊലപാതകത്തിൽ പിടിയിലായത്.

2004ൽ റാന്നി പോലിസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മൂന്നു കേസുകളിൽ സ്ത്രീ പീഡനം. ഭീഷണിപ്പെടുത്തൽ എന്നിവയാണുളളത്. 2018ൽ കൊല്ലം തെന്മല പോലിസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രായമാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയി പലർക്കും കാഴ്ചവെച്ചുവെന്ന പോക്സോ കേസും നിലവിലുണ്ട്.

2011ൽ അടിമാലി പോലീസ് സ്റ്റേഷനിൽ സ്ത്രീയെ വശീകരിച്ച് ധനവും മാനവും കവർന്ന കേസും നിലവിലുണ്ട്. 2018 സെപ്റ്റംബർ 21 ന് കാളികാവ് പോലിസ് റജിസ്റ്റർ ചെയ്ത സ്ത്രീയെ വശീകരിച്ച് ഭർത്താവിന് വിഷം കൊടുത്ത് കൊല്ലുകയും ഭാര്യയെ കടത്തിക്കൊണ്ട് പോവുകയും ചെയ്ത കേസ്സിലാണ് പ്രതി വലയിലായത്. പ്രതികളെ മൂച്ചിക്കലിലെ മുഹമ്മദാലിയുടെ കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

സംഭവസ്ഥലത്ത് നിന്ന് വിഷക്കുപ്പിയും വസ്ത്രങ്ങൾ ചുട്ടെരിച്ചതിന്റെ തെളിവുകളും കണ്ടെടുത്തു. അതീവ രഹസ്യമായാണ്‌ പോലിസ് പ്രതികളെ കൊണ്ടുവന്നത്. എന്നിട്ടും നൂറു കണക്കിനാളുകൾ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. പ്രതികളെ ശിവകാശിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി .

Advertisment