കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡനപരാതികള്‍ പൊലീസിന് കിട്ടി. കേരളത്തിലെ വിവിധ ജില്ലകളിലും ജലന്ധറിലുമാണ് പീഡനം നടന്നത്. തെളിവുകളും പരാതികളും അതാത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കി. ജലന്ധറിലെ പീഡനങ്ങളില്‍ പരാതി പഞ്ചാബ് പൊലീസിനും കൈമാറി.
ബിഷപ്പിനെതിരെ സമഗ്രമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പൊലീസ്.പീഡനത്തിന് ഇരയായവരുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മൊഴി കിട്ടിയാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങും. ബിഷപ്പിനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍