Advertisment

കടുത്തുരുത്തി റബ്ബർ മാർക്കറ്റിംങ്ങ് സൊസൈറ്റി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരളാ കോൺഗ്രസ് ധർണ്ണ നടത്തി

New Update

publive-image

Advertisment

കടുത്തുരുത്തി: മുൻ ഭരണസമതിയുടെ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മൂലം വർഷങ്ങളായി അടച്ചു പൂട്ടിയ കടുത്തുരുത്തി റബർമാർക്കറ്റിംങ്ങ് സൊസൈറ്റി മീനച്ചിൽ മാതൃകയിൽ കൺസോർഷൃം രൂപീകരിച്ച് തുറന്ന് പ്രവർത്തിപ്പിക്കണമെന്നും സംഘത്തിൽ പണം നിക്ഷേപിച്ച കർഷകരുടെയും നിക്ഷേപകരുടേയും 39 കോടി രൂപാ മടക്കി നൽകുക, അഴിമതി നടത്തിയെന്ന് സഹകരണ വകുപ്പ് അന്യോക്ഷണത്തിൽ കണ്ടെത്തിയ മുൻ ഭരണസമതി അംഗങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കൾ ജപ്തി ചെയ്ത് കർഷകരുടേയും നിക്ഷേപകരുടെയും പണം മടക്കി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തി റബർമാർക്കറ്റിംങ്ങ് സൊസൈറ്റിക്ക് മുൻപിൽ ധർണ്ണ നടത്തി.

ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി അദ്ധ്യക്ഷത വഹിച്ച ധർണ്ണാ സമരരം. ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് ഉത്ഘാടനം ചെയ്തു.

നിയോജക മണ്ഡലം ഭാരവാഹികളായ അനിൽ ജോസഫ് കാട്ടാത്തു വാലയിൽ, ശശീധരൻ നായർ, പൂർണിമ, ജോസ് കൂട്ടുങ്കൽ, മാത്യു തോമസ് കുറ്റിടയിൽ, ജോ തോമസ്, കർഷക സംഘടനാ പ്രതിനിധികളായ ജോജോ വഞ്ചിപ്പുര, മാത്തച്ചൻ നീരാളക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു.

 

kaduthuruthi news
Advertisment