Advertisment

ജനുവരി 31വരെ നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

New Update

ഗൗതംബുദ്ധനഗര്‍: നോയിഡയില്‍ ഉത്തര്‍പ്രദേശ് പോലിസ് സിആര്‍പിസി സെഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 31വരെയാണ് നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാവുക. റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് പോലിസ് അറിയിച്ചു.

Advertisment

publive-image

സ്വകാര്യ ഡ്രോണുകള്‍ ഉപയോഗിക്കരുത്, അധികൃതരില്‍ നിന്ന് അനുമതിയില്ലാതെ പ്രതിഷേധങ്ങള്‍ പാടില്ല, ഗതാഗതക്കുരുക്ക് പാടില്ല, സ്‌പോടകവസ്തുക്കള്‍ കൈവശം വയ്ക്കരുത്, പൊതുസ്ഥലങ്ങളില്‍ മദ്യം ഉപയോഗിക്കരുത്- അഡിഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലിസ് (ക്രമസമാധാനം) അശുതോഷ് ദ്വവേദി പറഞ്ഞു.

ജനുവരി 22 മുതല്‍ ജനുവരി 31 വരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാവും. ആരെങ്കിലും ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ ഐപിസി 188 പ്രകാരം കേസെടുക്കും. റിപബ്ലിക്ക് ദിന പരിപാടികളില്‍ ധാരാളം പേര്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പോലിസ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലയില്‍ ജനുവരി 24ാം തിയ്യതി പര്യടനം നടത്തുന്നുണ്ട്.

januvary nirodhanja
Advertisment