Advertisment

യുഎന്‍എ സാന്പത്തിക തട്ടിപ്പ് കേസ് : ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 4പേര്‍ക്കെതിരെ പോലീസിന്‍റെ ലുക്ക് ഔട്ട് നോട്ടീസ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ സാന്പത്തിക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസ്.

Advertisment

publive-image

ഇവര്‍ പേരുമാറി സംസ്ഥാനത്തുടനീളം സഞ്ചരിക്കാനും താമസിക്കാനും സാധ്യതയുള്ളതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതായും നോട്ടീസില്‍ വ്യക്തമാക്കുന്നു.

യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം കേസെടുത്തത്.

സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

സമിതിയുടെ ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം.

Advertisment